ഇന്ത്യയും യുഎഇയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു
ദില്ലി: ഇന്ത്യയും യുഎഇയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു. ആണവോർജ്ജ പ്ലാന്‍റുകളുടെ പ്രവർത്തനത്തിന് പരസ്പരം സഹായിക്കാനാണ് തീരുമാനം. ഇതുൾപ്പടെ അഞ്ചു കരാറുകളിൽ അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സന്ദർശനവേളയിൽ രണ്ടു രാജ്യങ്ങളും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സഹകരണം ശക്തമാക്കാൻ ധാരണയായി. ഇന്ത്യ യുഎഇയിൽ നിന്ന് കൂടുതൽ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങാനുള്ള ദീർഘകാല കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും അബുദബി കിരീടാവകാശി കണ്ടു.
മുപ്പത്തഞ്ച് ലക്ഷം പ്രവാസി ഇന്ത്യക്കാരോട് യുഎഇ നേതൃത്വം കാണിക്കുന്ന സ്നേഹത്തിന് രാഷ്ട്രപതി നന്ദി അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ സമാധിയിൽ ശൈഖ് ഖാലിദ് പുഷ്പാർച്ചന നടത്തി. അബുദബി കിരീടാവകാശി മുംബൈയിൽ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."