HOME
DETAILS

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

  
Web Desk
September 15, 2024 | 3:29 AM

High Demand for Train Services in Kerala During Onam Festival General Coaches Reduced

പാലക്കാട്: ഓണാവധിയും ഉത്സവവുമെത്തിയതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ കാല്‍ കുത്താനിടമില്ലാത്ത സ്ഥിതി. വെള്ളിയാഴ്ച ഓഫിസും വിദ്യാലയങ്ങളും അടച്ചതോടെ നാട്ടിലെത്താനുള്ള വഴികള്‍ തേടി നെട്ടോട്ടത്തിലാണ് ആളുകള്‍.  അയല്‍സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുന്നതിനു പകരം ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ മാത്രം അനുവദിച്ച് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് റെയില്‍വേ.

കൊവിഡിന് മുമ്പുവരെ മിക്ക ട്രെയിനുകളിലും മുന്നിലും പിന്നിലുമായി നാല് ജനറല്‍ കോച്ചുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് രണ്ടും മൂന്നുമായി ചുരുക്കി. ബംഗളൂരു, ചെന്നൈ, സേലം, ഈറോഡ്, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തിലെ നിരവധി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവര്‍ക്ക് നാട്ടിലെത്താന്‍ ആശ്രയം ട്രെയിനുകളാണ്. സ്ലീപ്പര്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ആശ്രയിക്കുന്നത് ജനറല്‍ കോച്ചുകളാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും കേരളത്തില്‍നിന്നുപോലും ജനറല്‍ കോച്ച് മാത്രം ഉള്‍പ്പെടുത്തി സ്‌പെഷല്‍ സര്‍വിസ് നടത്താറുണ്ട് റെയില്‍വേ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago