HOME
DETAILS
MAL
തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍
ADVERTISEMENT
September 18 2024 | 11:09 AM
തൃശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ പുലികളിറങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനായി ഇറങ്ങിയത്. വൈകുന്നേരം 5 മണിക്കാണ് ഫ്‌ലാഗ് ഓഫ്. അരമണി കുലുക്കി, അസുരതാളത്തോടെയാണ് പുലികള്‍ നിരത്തില്‍ ചുവടുവെക്കുന്നത്. അകമ്പടിയായി മേളക്കാരുമുണ്ട്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിയ്യൂര്‍ ദേശത്ത് നിന്ന് രണ്ട് സംഘങ്ങളുണ്ട് എന്നതാണ്. കൂട്ടത്തില്‍ കുഞ്ഞിപ്പുലികളും പെണ്‍പുലികളുമുണ്ട്.
ഇന്ന് രാവിലെ മുതല്‍ പുലിമടകളില്‍ ചായമെഴുത്ത് തുടങ്ങിയിരുന്നു. ചമയമരക്കല്‍ ഇന്നലെ തന്നെ തുടങ്ങി. ഇത്തവണ പിങ്ക് പുലിയും നീല പുലിയും തുടങ്ങി പലവിധ വര്‍ണങ്ങളിലുള്ള പുലികളുണ്ട്.
thrissur pulikali starts swaraj ground
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."