HOME
DETAILS

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

  
Abishek
October 04 2024 | 15:10 PM

Man Arrested for Stealing Gold from ATM Kiosk Using Fake Cheque

ചാരുംമൂട്: വള്ളിക്കുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്ന മോഷണ ശ്രമത്തില്‍ താമരക്കുളം ചത്തിയറ രാജുഭവനത്തില്‍ അഭിരാം (20) ആണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 

സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവ സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പ്രതിയെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിരാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. പ്രതി മോഷണ ശ്രമത്തിനായി ഉപയോഗിച്ച കമ്പിപ്പാരയും, ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും സഞ്ചരിച്ച സ്‌കൂട്ടറും പൊലിസ് കണ്ടെത്തി. ഇയാള്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഈ കേസിന് ആവശ്യമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് പറഞ്ഞു.

കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവര്‍ച്ച. മോഷണശ്രമത്തില്‍ പ്രതി ധരിച്ചിരുന്ന ജാക്കറ്റും ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇരുട്ടില്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടാതിരിക്കുന്നതിനായി ഇട റോഡുകളിലൂടെ സഞ്ചരിച്ച പ്രതിയെ അതിവിദഗ്ദമായാണ് പൊലിസ് പിടികൂടിയത്. കുറത്തികാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ പി കെ മോഹിത്, വള്ളിക്കുന്നം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ദിജേഷ്, എ എസ് ഐ മാരായ ശ്രീകല, രാധാമണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌ക്കര്‍, അന്‍ഷാദ്, വൈ അനി, സിവില്‍ പൊലിസ് ഓഫീസറായ ആര്‍ ജിഷ്ണു, എസ് ബിനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

സംഭവം നടന്ന സമയം അന്നത്തെ രാത്രികാല പട്രോളിങ് ഓഫീസര്‍മാരായ കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഷാ, മാന്നാര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എ അനീഷ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു. മാത്രമല്ല തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനായി മതിയായ പൊലിസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കായംകുളം ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

A 20-year-old man was arrested in Kerala for allegedly stealing gold from an ATM kiosk using a fake cheque. The accused forged a cheque to cover the withdrawal, highlighting concerns over banking security and fraudulent activities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  3 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  3 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  3 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  3 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  3 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  3 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  3 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  3 days ago