HOME
DETAILS

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

  
Web Desk
October 08, 2024 | 6:23 AM

Gaza Faces Massive Concrete Debris After One Year of Israeli Attacks 42 Million Tons of Rubble Reported

ഖാന്‍യൂനിസ്: ഗസ്സ ആക്രമണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മരണത്തിന്റെയും മുറിവുകളുടേയും കണക്കുകള്‍ മാത്രമല്ല ഗസ്സ ലോകത്തിനു മുന്നില്‍ നിരത്തുന്നത്. ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ കെട്ടിടങ്ങളുടെ ഭീമന്‍ കൂമ്പാരങ്ങള്‍ കൂടിയാണ്. ഒരായുസ്സിന്റെ മുഴുവന്‍ കിനാക്കളും ചേര്‍ത്തു വെച്ച് ഉപരോധങ്ങളെയെല്ലാം അതിജീവിച്ച് അവര്‍ പണിതുയര്‍ത്തി വീടുകള്‍ സ്‌കൂളുകള്‍ ആശുപത്രികള്‍...ഗസ്സയിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ 42 ദശലക്ഷം ടണ്‍ വരുമെന്നാണ് യു.എന്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന കണക്ക്. ഈ കോണ്‍ക്രീറ്റ് മാലിന്യമാണ് ഗസ്സയെ പുനര്‍നിര്‍മിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി.

ഗസ്സയില്‍ 2008 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള മാലിന്യങ്ങളേക്കാള്‍ 14 മടങ്ങ് കൂടുതലാണിത്. 2016 മുതല്‍ 2017 വരെ ഇറാഖിലെ മൗസിലില്‍ നടന്ന ആക്രമണത്തിലുണ്ടായ അവശിഷ്ടങ്ങളേക്കാള്‍ അഞ്ച് മടങ്ങാണിതെന്നും യു.എന്‍ പറയുന്നു.

gaza debris2.jpg

ഈജിപ്തിലെ ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തില്‍ ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കൂട്ടിവച്ചാല്‍ ഉണ്ടാകും. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാന്‍ വര്‍ഷങ്ങളെടുക്കും. ഇവ എങ്ങനെ നീക്കണമെന്നതിനെ കുറിച്ച് ഗസ്സ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യു.എന്‍ നേതൃത്വത്തിലുള്ള ഡെറിബ് മാനേജ്‌മെന്റ് വര്‍ക്കിങ് ഗ്രൂപ്പ് പൈലറ്റ് പ്രൊജക്ട് നല്‍കിയിട്ടുണ്ട്. ഖാന്‍യൂനിസിലും മധ്യഗസ്സയിലെ ദാറുല്‍ ബലാഹിലും ഈ മാസം റോഡരികിലെ മാലിന്യങ്ങള്‍ നീക്കും. യു.എന്‍ ഡെവലപ്‌മെന്റ് പദ്ധതി (യു.എന്‍.ഡി.പി) യുടെ ഭാഗമായാണ് അവശിഷ്ടം നീക്കുക.

ജനജീവിതത്തിന്റെ ഒരടയാളം പോലും ബാക്കിവയ്ക്കാതെയാണ് ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണം നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് കൂടിയാണ് ലോകം ഇന്നോളം കണ്ട വംശഹത്യ ഇസ്‌റാഈല്‍ നടപ്പാക്കിയത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ വിച്ഛേദിച്ച ശേഷമാണ് ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത്. വാര്‍ത്താവിനിമയ സംവിധാനങ്ങളും പാടേ തകര്‍ത്തു. ആശുപത്രികള്‍, സ്‌കൂളുകള്‍, മത സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇസ്‌റാഈല്‍ സൈന്യം ലക്ഷ്യംവയ്ക്കുന്നത്. 

gaza debris1.jpg

163,000 കെട്ടിടങ്ങളാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ തകര്‍ത്തത്. 611 പള്ളികളും മൂന്ന് ചര്‍ച്ചുകളും പൂര്‍ണമായും തകര്‍ത്തു. 214 പള്ളികള്‍ ഭാഗികമായി തകര്‍ത്തു. 206 പൈതൃക സ്ഥലങ്ങള്‍ നശിപ്പിച്ചു. സ്റ്റേഡിയം ജിം തുടങ്ങി 36 കായിക കേന്ദ്രങ്ങള്‍ ഇല്ലാതാക്കി. 

ഗസ്സയിലെ 36 ആശുപത്രികളില്‍ 17 എണ്ണം മാത്രമേ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവിടെ ഇന്ധനം, മെഡിക്കല്‍ സപ്ലൈ, ശുദ്ധജലം എന്നിവ കിട്ടാനില്ല.

ഗസ്സയില്‍ 123 സ്‌കൂളുകളും സര്‍വകലാശാലകളും ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു. 18 വയസുവരെയുള്ള 11,500 വിദ്യാര്‍ഥികളും 750  അധ്യാപകരും കൊല്ലപ്പെട്ടുവെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറയുന്നു. ഈ വര്‍ഷം സ്‌കൂളില്‍ 6.25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നഷ്ടപ്പെട്ടു. 45,000 പ്രൈമറി സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം തുറക്കാനായില്ല.

85 ശതമാനം കെട്ടിടങ്ങളും ആക്രമണം ഒരു വര്‍ഷമെത്തുമ്പോള്‍ നശിപ്പിക്കപ്പെട്ടു. ഗസ്സയിലെ ജനം അന്തിയുറങ്ങുന്നത് താല്‍ക്കാലിക ടെന്റുകളിലാണ്. ഒക്‌സ്ഫാമിന്റെ കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് 20,000 പേരെങ്കിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മരിച്ചിട്ടുണ്ടാകും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  5 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  5 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  5 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  5 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  5 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  5 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  5 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  5 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  5 days ago