HOME
DETAILS

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

  
October 16, 2024 | 12:55 PM

AICCs Decision on Candidate Selection is Final UDF to Achieve Massive Victory in Wayanad Palakkad and Chelakkara By-Elections Ramesh Chennithala

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസിയുടെ തീരുമാനം അന്തിമമാണെനന്നും, അവര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വന്‍ വിജയം നേടും. കേരളത്തിലെ സര്‍ക്കാരിനെതിരെയുള്ള ജനവികാരം അതീവശക്തമാണ്, അതുകൊണ്ടു തന്നെ ഇത്തവണ വന്‍ ഭൂരിപക്ഷമാകും ഉണ്ടാവുക. പാലക്കാട്ടെ ബിജെപിയുടെ വോട്ടു വിഹിതത്തില്‍ വലിയ കുറവുണ്ടാകും. സരിന്‍ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു, പക്ഷേ പാര്‍ട്ടി തീരുമാനമെടുത്താല്‍ അതിനെ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ പൊതു സമീപനം. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒന്നിച്ചു രംഗത്തു വരണം. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 Ramesh Chennithala has confirmed that the All India Congress Committee's (AICC) decision on candidate selection for the upcoming by-elections in Wayanad, Palakkad, and Chelakkara is final, paving the way for a massive victory for the United Democratic Front (UDF).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  5 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  5 days ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  5 days ago
No Image

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

National
  •  5 days ago
No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  5 days ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  5 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  5 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  5 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  5 days ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  5 days ago