HOME
DETAILS

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

  
Web Desk
November 05, 2024 | 2:06 PM

The dead body of the young man in the train that reached Farook railway station Doubt that he is a guest worker

കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം. 

മൃതദേഹത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലായിരുന്നു. മരിച്ചയാളുടെ പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ലഭിച്ചതായും അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നതായും ഫറോക്ക് പൊലിസ് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ അല്‍പ നേരം ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിസ്ഥലത്തെ പരുക്കുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ; പുതിയ നിയമവുമായി ഒമാൻ

oman
  •  2 minutes ago
No Image

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  10 minutes ago
No Image

അവസാന ഇസ്റാഈലി ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തു; ഗസ്സയിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ ആവർത്തിച്ചു ഹമാസ്

International
  •  25 minutes ago
No Image

കൊച്ചി കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ കണ്ണൂർ വഴി; ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

Kerala
  •  32 minutes ago
No Image

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ആശങ്ക; SlR സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ

Kuwait
  •  33 minutes ago
No Image

ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോ​ഗിക്കേണ്ട; അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ

uae
  •  an hour ago
No Image

ലൈംഗികാതിക്രമക്കേസുകൾ: അതിജീവിതരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത്; ഡൽഹി പൊലിസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

National
  •  an hour ago
No Image

ഇസ്ലാമാബാദ് വിമാനത്താവള കരാറിൽ നിന്ന് യുഎഇ പിന്മാറിയതിന് പിന്നിലെ യഥാർത്ഥ കാരണമിത്

uae
  •  an hour ago
No Image

കരുനാഗപ്പള്ളിയിൽ ലഹരിവേട്ട: നായ്ക്കളെ കാവൽ നിർത്തി വിൽപന; പിസ്റ്റളും മാരകായുധങ്ങളും പിടികൂടി

Kerala
  •  2 hours ago
No Image

തെളിവില്ല; അക്ഷർധാംക്ഷേത്ര ആക്രമണക്കേസിൽ ആറ് വർഷത്തിന് ശേഷം മൂന്ന് മുസ്‌ലിം യുവാക്കളെ കൂടി കോടതി വെറുതെ വിട്ടു

Trending
  •  2 hours ago