HOME
DETAILS

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

  
November 06 2024 | 13:11 PM

nivin-pauly-response-on-rape-case-clean-latest

എറണാകുളം: പീഡനക്കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ എല്ലാവരോടും നന്ദിപറഞ്ഞ് നിവിന്‍ പോളി. ഫേസ്ബുക്ക് പേജിലൂടെയാണ് നിവിന്‍ പോളി പ്രതികരിച്ചത്. എന്നിലേല്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്ന് നിവിന്‍ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും നിവിന്‍ വ്യക്തമാക്കി.

കേസ് അന്വേഷിച്ച ഡിവൈഎസ്പി ടിഎം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിന്‍ ദുബൈയില്‍ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിവിനെതിരെ തെളിവുകളില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ ഊന്നുകല്‍ പൊലീസ് ആണ് നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നത്. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍ പോളി. കേസ് പിന്നീട്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചോരക്കൊതിമാറാതെ' സമാധാനത്തിന് വിലങ്ങിടുന്ന നീക്കവുമായി ഇസ്‌റാഈല്‍; വെടിനിര്‍ത്തലില്‍ അടിയന്തര യുദ്ധ കാബിനറ്റ് വോട്ടിങ് നീളുന്നു

International
  •  6 days ago
No Image

ഗസ്സയുടെ വിശപ്പകറ്റാനെത്തും ദിവസവും 600 ട്രക്കുകള്‍

International
  •  6 days ago
No Image

മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

Kerala
  •  6 days ago
No Image

കീഴടങ്ങാതെ ഹമാസ്, പ്രഖ്യാപിത അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ തോറ്റതാര്

International
  •  6 days ago
No Image

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Kerala
  •  6 days ago
No Image

മെസിയുടെയും സുവാരസിന്റെയും എതിരാളിയായി നെയ്മർ എത്തുന്നു? ആകാംക്ഷയോടെ ഫുട്ബോൾ ലോകം

Football
  •  6 days ago
No Image

മുഖ്യമന്ത്രിക്ക് സ്തുതിഗീതം; ചിത്രസേനന്‍ ജോലിക്ക് അപേക്ഷിച്ചത് 25 ന്, 24 ന് നിയമനം; നിയമനത്തില്‍ ദുരൂഹത

Kerala
  •  6 days ago
No Image

പരുക്കേറ്റ സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്; സൗത്ത് ആഫ്രിക്കക്ക് തിരിച്ചടി   

Cricket
  •  6 days ago
No Image

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു; 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവില്‍

Kerala
  •  6 days ago
No Image

ഒമാന്‍; റിയാലിന് റെക്കോര്‍ഡ് മൂല്യം; പ്രവാസികള്‍ക്ക് വന്‍നേട്ടം

oman
  •  6 days ago