HOME
DETAILS

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

  
November 27, 2024 | 3:14 PM

Asthma patients should pay attention to these five things

ആസ്ത്മ രോ​ഗികളുടെ എണ്ണം വർധിച്ചു വരികയാണ്. വായുമലിനികരണമാണ് ആസ്ത്മ ബാധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശ്വാസകോശത്തിലെ ശ്വാസനാളങ്ങളെ ബാധിക്കപ്പെടുന്ന രോ​ഗാവസ്ഥയാണ് ആസ്ത്മ. ശ്വാസംമുട്ടൽ, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ആസ്ത്മയുടെ സാധാരണ ലക്ഷണങ്ങളാണ്. ആസ്ത്മ തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

1.അലർജി പ്രശ്നം ഓരോ വ്യക്തിയ്ക്കും വ്യത്യാസ്ത തരത്തിലായിരിക്കാം. ചിലർക്ക് പൊടിയാകും മറ്റ് ചിലർക്ക് തണുപ്പും പുകയുമാകും. ഏതാണ് നിങ്ങളെ പ്രധാനമായി അലട്ടുന്നതെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് അതി പ്രധാനമാണ്.
രണ്ട്

2.പൊടിയും പുകയുമുള്ള ചുറ്റുപാടുകളിൽ മാസ്ക് ഉപയോ​ഗിക്കുന്നത് ശ്വാസകോശത്തിന് സംരക്ഷണം നൽകും.  മാസ്ക് ധരിക്കുന്നത്, പൂമ്പൊടി, പൊടി, ഡീസൽ എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ വായുവിലൂടെയുള്ള അലർജികളുമായുള്ള സമ്പർക്കം ഗണ്യമായി കുറയ്ക്കുന്നതായി ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. N95s പോലുള്ള നല്ല നിലവാരമുള്ള മാസ്കുകൾക്ക് സൂക്ഷ്മ കണങ്ങളെ തടയാൻ സഹായിക്കും.

3.വളർത്തുമൃഗങ്ങൾ, പൂപ്പൽ, പൊടിപടലങ്ങൾ തുടങ്ങിയവയിൽ നിന്ന് അകന്ന് നിൽക്കുക. അലർജികൾ ആസ്ത്മ ലക്ഷണങ്ങളെ വഷളാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നതിലൂടെയും അലർജിയുടെ എക്സ്പോഷർ കുറയ്ക്കുന്നത് ആസ്ത്മ ലക്ഷണങ്ങളെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. എപ്പോഴും വീട് പതിവായി വൃത്തിയാക്കുകയും ഹൈപ്പോഅലോർജെനിക് കിടക്കകൾ ഉപയോഗിക്കുകയും ചെയ്യുക.

4.ആസ്ത്മ ഉണ്ടെങ്കിൽ പുകവലി ഒഴിവാക്കേണ്ടതാണ്. കാരണം ഇത് ശ്വാസനാളത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പുകവലി ശ്വാസനാളത്തിൻ്റെ വീക്കത്തിനും ഇടുങ്ങുന്നതിനും കാരണമാകുന്നതായി ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.പുകവലി ഉപേക്ഷിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങളും ശ്വാസകോശ പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദ​​ഗ്ധർ പറയുന്നു.

5.അലർജി പ്രശ്നമുള്ളവർ വിവിധ പെർഫ്യൂമുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പെർഫ്യൂമുകൾ, എയർ ഫ്രെഷനറുകൾ എന്നിവയിൽ നിന്നുള്ള സുഗന്ധങ്ങൾ ആസ്ത്മ ലക്ഷണങ്ങൾ ​വഷളാക്കാൻ സാധ്യതയുണ്ട്. സുഗന്ധദ്രവ്യങ്ങളിലെ രാസവസ്തുക്കൾ ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  14 days ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  14 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു

oman
  •  14 days ago
No Image

ചാവേര്‍ സ്‌ഫോടനമല്ല; ബോംബ് പൊട്ടിത്തെറിച്ചതിന് സ്ഥിരീകരണവുമില്ല; വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം 

National
  •  14 days ago
No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  15 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  15 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  15 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  15 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  15 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  15 days ago