HOME
DETAILS

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

  
Web Desk
December 02, 2024 | 4:19 AM

Suspect in Kannur Theft Case Arrested One Crore Rupees and 300 Sovereigns Stolen

കണ്ണൂർ: കണ്ണൂർ വളപട്ടണത്തെ കവർച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത്. വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും മൂന്നൂറ് പവനുമാണ് മോഷണം പോയത്. കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. വെൽഡിങ് തൊഴിലാളിയാണ് പ്രതി. 

കവർച്ച ചെയ്ത പണവും ആഭരണങ്ങളും ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പൊലിസ് കണ്ടെടുത്തു. 

അഷ്‌റഫിന്റെ വീടുമായി അടുത്ത ബന്ധമുള്ള ആളായിരിക്കും മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലിസിന്റെ നിഗമനം.  മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്‌റഫിന്റെ വീട്ടിലെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

 തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കർ തകർത്തത്. വീട്ടിലെ കട്ടിലിനടിയിൽ സ്വയം നിർമിച്ച ലോക്കറിലാണ് മോഷണമുതൽ സൂക്ഷിച്ചത്. 1.21 കോടി രൂപ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

വീട്ടിനകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളുമാണ് കേസിൽ നിർണായകമായത്. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകൾ മാത്രം കൊള്ളയടിച്ചതാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തിയത്. 

മൂന്നു മോഷ്ടാക്കൾ മതിൽ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. മുഖം മറച്ചനിലയിലാണ് മോഷ്ടാക്കൾ എത്തിയത്. 

വീട്ടിലെ ലോക്കറിന് മുകളിൽ മരത്തിന്റെ മറ്റൊരു അറ നിർമിച്ചാണ് സ്വർണവും പണവും സൂക്ഷിച്ചത്. താക്കോൽ മറ്റൊരു അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്. ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോൽ എടുത്തിരിക്കുന്നത്. ലോക്കറും താക്കോലുകളും സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് കവർച്ചയെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അടുക്കളഭാഗത്തെ ജനൽക്കമ്പി അടർത്തിയെടുത്താണ് അകത്തു കയറിയത്. 

മന്ന സ്വദേശിയായ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽനിന്നാണ് ഒരു കോടി രൂപയും 1.70 കോടി വിലവരുന്ന 300 പവനും കഴിഞ്ഞദിവസം മോഷണം പോയത്. നവംബർ 19ന് മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അഷ്‌റഫും കുടുംബവും ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

 

Lijesh, a resident of Valapattanam, Kannur, has been arrested in connection with a major theft case. The robbery occurred at the home of businessman Ashraf, where one crore rupees and 300 sovereigns of gold were stolen.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  16 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  17 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  17 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  17 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  17 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  18 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  18 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  18 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  18 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  18 hours ago