HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

  
December 06, 2024 | 5:28 AM

female-pg-doctor-abduction-attempt

ചേവായൂര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി പി.എം.എസ്.എസ്.വൈ ബ്ളോക്കിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാംപസിനകത്തുവച്ചാണ് സംഭവം. 

കാറില്‍ പിന്നിലെത്തിയ സംഘം വിദ്യാര്‍ഥിയോട് കയറാന്‍ ആവശ്യപ്പെടുകയും നിരസിച്ചപ്പോള്‍ പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാര്‍ഥി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറി. ഈ വഴിയില്‍ വെളിച്ചം കുറവുള്ളതിനാല്‍ തന്നെ പിന്തുടര്‍ന്നവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.  ഈ ഭാഗങ്ങളില്‍ സിസിടിവികളും ഇല്ല. 

സാധാരണയായി ഹോസ്റ്റലിലേക്ക് പോകുന്ന കുട്ടികള്‍ മാത്രമാണ് രാത്രിയില്‍ ഈ വഴി ഉപയോഗിക്കാറുള്ളത്. രാത്രിയില്‍ ഈ വഴി കാര്‍ എങ്ങനെ ക്യാംപസിനകത്ത് പ്രവേശിച്ചുവെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. 

പ്രിന്‍സിപ്പലിന്റെ അഭാവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ വിവിധ വിഭാഗങ്ങള്‍, കോളജ് യൂണിയന്‍, പിജി അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു. രാത്രി സുരക്ഷാ സംവിധാനം ശക്തമാക്കുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിച്ച് കൃത്യമായ മോണിറ്ററിങ് നടത്തുക, കോളജിന്റെ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  17 minutes ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  22 minutes ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  26 minutes ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  27 minutes ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  28 minutes ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  33 minutes ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  an hour ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  an hour ago
No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  an hour ago
No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  an hour ago