HOME
DETAILS

അവയവദാന സമ്മതത്തില്‍ മടിച്ച് കേരളം; ദേശീയ തലത്തില്‍ കേരളം 13ാം സ്ഥാനത്തായി

  
സുധീര്‍ കെ ചന്ദനത്തോപ്പ്
December 06, 2024 | 6:01 AM

Kerala refuses to consent to organ donation Kerala ranked 13th at the national level

തിരുവനന്തപുരം: ഉയര്‍ന്ന സാക്ഷരതയും അവയവദാനത്തെക്കുറിച്ച് ഉയര്‍ന്ന പൊതുബോധമുണ്ടായിട്ടും അവയവദാന സമ്മതപത്രം നല്‍കുന്നതില്‍ കേരളം പിന്നിലേക്ക്. ദേശീയ തലത്തില്‍ കേരളം 13ാം സ്ഥാനത്തായി. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ(നോട്ടോ) ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സംസ്ഥാനത്ത് നിന്ന് ഏകദേശം 3,000 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കി അവയവദാന പ്രതിജ്ഞയില്‍ പങ്കാളികളായിട്ടുള്ളു. എന്നാല്‍ കേരളത്തേക്കാള്‍ മുന്നിലുള്ളതില്‍ ഏറെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. 40,000 സമ്മതപത്രവുമായി രാജസ്ഥാന്‍ ആണ് പട്ടികയില്‍ മുന്നിലുള്ളത്. മഹാരാഷ്ട്ര-31,000, കര്‍ണാടക- 25,000 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കാന്‍ ആളുകള്‍ക്ക് എളുപ്പമാക്കാന്‍ നോട്ടോ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ തണുത്ത പ്രതികരണമാണ് ഇതിനോട് കേരളത്തില്‍ നിന്നുമുണ്ടായിട്ടുള്ളത്. സംസ്ഥാനത്തിനകത്ത്, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം സമ്മതപത്രങ്ങള്‍ ലഭിച്ചത്. ഇതില്‍ 30-45 വയസ് പ്രായമുള്ളവര്‍ പങ്കെടുത്തിരുന്നു.

അതേസമയം, സംസ്ഥാനത്ത് അവയവം ദാനം ചെയ്തവരുടെ എണ്ണവും കുറഞ്ഞു. ഒമ്പത് പേരാണ് ഇക്കൊല്ലം ഇതുവരെ അവയവദാനം നടത്തിയത്. 2012 മുതലുള്ള കണക്ക് പ്രകാരം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംഖ്യയാണ് ഇത്. ഒമ്പത് പേരില്‍ നിന്നായി 15 വൃക്കകള്‍, എട്ട് കരള്‍, മൂന്ന് ഹൃദയം, രണ്ട് കൈ എന്നിവ ഇക്കൊല്ലം മറ്റുള്ളവരിലേക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞു. 2012 മുതല്‍ ഇതുവരെ 376 പേര്‍ കേരളത്തില്‍ അവയവദാനം നടത്തി. 651 വൃക്കകളും 307 കരളും 80 ഹൃദയവും അവയവദാനത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്‍ മൃതദേഹാവയവ ദാനത്തോടുള്ള പൊതുജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും താല്‍പ്പര്യക്കുറവ് പരിഹരിക്കുന്നതിനായി ഒരു പ്രത്യേക കാംപയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. സമ്മതപത്രം നല്‍കുന്നതിലുള്ള സങ്കീര്‍ണത ഒഴിവാക്കി ആധാര്‍ അടിസ്ഥാനമായുള്ള രജിസ്ട്രേഷന്‍ ആണ് ഇപ്പോള്‍ നടത്തുന്നത്.

അവയവദാനം ആര്‍ക്കൊക്കെ

ആര്‍ക്കും അവയവദാനത്തില്‍ പങ്കാളികളാകാന്‍ കഴിയും. ദാതാവ് ശാരീരികവും മാനസികവുമായി മികച്ച ആരോഗ്യമുള്ള വ്യക്തിയായിരിക്കണം. 18 വയസ്സിന് മുകളിലായിരിക്കണം പ്രായം. 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള നിയമപ്രകാരമുള്ള സമ്മതം അനിവാര്യമാണ്. പ്രായം, ലിംഗം എന്നീ മാനദണ്ഡങ്ങളേക്കാള്‍ ഉപരി ദാനം ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തിയുടെ ആരോഗ്യമാണ് പ്രധാനം. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കും ദാനം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ദാനം ചെയ്യുന്നതുകൊണ്ട്, നല്‍കുന്ന വ്യക്തിക്ക് ആരോഗ്യപരമായി മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്നത് കൂടി പ്രധാനമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  2 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  2 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  2 days ago