HOME
DETAILS

UAE Weather Updates: വ്യാപക പൊടിപടലം; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; താപനില 8 ഡിഗ്രി 

  
December 16, 2024 | 4:43 AM

UAE Weather Updates Widespread dust Yellow alert declared

അബൂദബി: യു.എ.ഇയിലെ എമിറേറ്റ്‌സുകളില്‍ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി (NCM) പുറത്തുവിട്ടു. ഇതുപ്രകാരം ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിത്തും. എന്നാല്‍ ദ്വീപുകളിലും വടക്കന്‍ പ്രദേശങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.

ചില പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ന് രാത്രിയോടെ കാലാവസ്ഥ ഈര്‍പ്പമുള്ളതായി മാറും. നാളെ (ഡിസംബര്‍ 17) രാവിലെ വരെ ഇതു തുടരും. പിന്നാലെ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ ഇടയാക്കും. ഉള്‍പ്രദേശങ്ങളിലാകും കൂടുതലും മൂടല്‍മഞ്ഞ് ഉണ്ടാകുക.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ ചില സമയങ്ങളില്‍ ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇത് പൊടിയും മണലും വീശാന്‍ ഇടയാക്കും. ഇന്നലെ രാത്രി 11 മുതല്‍ ഇന്ന് രാത്രി 12 വരെ ദ്വീപുകളിലും ചില പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദൃശ്യപരത 2,500 മീറ്ററില്‍ താഴെയായി കുറയും.

അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും.  

യു.എ.ഇ തണുത്ത ശൈത്യകാല കാലാവസ്ഥയിലേക്ക് മാറിവരികയാണ്. പര്‍വതങ്ങളില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസും ഉള്‍പ്രദേശങ്ങളില്‍ 29 ഡിഗ്രി സെല്‍ഷ്യസും വരെ ഉയരാം.


UAE Weather Updates: Widespread dust; Yellow alert declared;



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  a day ago
No Image

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിം​ഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  a day ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  a day ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  a day ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  a day ago