
പുതുവത്സരാഘോഷത്തിന് കർശന നിർദേശങ്ങളുമായി പൊലീസ്

തിരുവനന്തപുരം:പുതുവത്സരാഘോഷത്തിൽ ക്രമസമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയിൽവെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർശനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുന്നതാണ്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിങിലൂടെയും കര്‍ശന വാഹന പരിശോധനയിലൂടെയും തടയുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാനും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിങുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് പിക്കറ്റുകളും പട്രോളിങുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112ല്‍ പോലീസിനെ വിവരം അറിയണമെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 14 hours ago
ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്ലിയുടെ ആരുംതൊടാത്ത റെക്കോർഡ്
Cricket
• 14 hours ago
ഉക്രൈന് യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി
Trending
• 14 hours ago
മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍
International
• 14 hours ago
ഇലോൺ മസ്കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു
uae
• 14 hours ago
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
Kerala
• 15 hours ago
വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ
National
• 15 hours ago
അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ
Saudi-arabia
• 15 hours ago
കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം
Football
• 15 hours ago
ധോണിയേയും കോഹ്ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ
Cricket
• 16 hours ago
ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി
Business
• 16 hours ago
എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്
Football
• 16 hours ago
നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്
Kuwait
• 16 hours ago
ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ
International
• 17 hours ago
മദ്റസ അധ്യാപക ക്ഷേമനിധി: ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പത് വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല
Kerala
• 17 hours ago
ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ
National
• 18 hours ago
കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
Kerala
• 18 hours ago
വൈദ്യുതിബോർഡ് പരീക്ഷണം പരാജയം; പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ
Kerala
• 18 hours ago
'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്കുമാര്
Kerala
• 17 hours ago
മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം
Saudi-arabia
• 17 hours ago
പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ
Saudi-arabia
• 17 hours ago