HOME
DETAILS

ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞെന്നു ജ്യോതിഷി; യുവതിയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു

  
backup
September 02 2016 | 08:09 AM

%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%a3

നെല്ലൂര്‍( ആന്ധ്രപ്രദേശ്) :  ജനിക്കാന്‍ പോകുന്ന കുഞ്ഞ് പെണ്‍കുഞ്ഞാണെന്ന് ജ്യോതിഷി പറഞ്ഞതിനെ തുടര്‍ന്ന് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും ചേര്‍ന്ന് യുവതിയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു.



ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ ഗിരിജ എന്ന ഇരുപത്തിയേഴുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.



കഴിഞ്ഞ മാസമാണ്  ജ്യോതിഷി ഗിരിജയ്ക്ക് ജനിക്കാന്‍ പോകുന്ന രണ്ടാമത്തെ കുഞ്ഞും പെണ്‍കുഞ്ഞാണെന്നു പറഞ്ഞത്. ഇതിനെ തുടര്‍ന്ന് അമ്മായിയമ്മയും  ഭര്‍തൃസഹോദരിയും ഗിരിജയെ വധിക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് പൊലിസ് പറയുന്നു.

ഓഗസ്റ്റ് 19 നാണ് സംഭവം. എന്നാല്‍ പൊലിസ് അറിയുന്നത് 26 നാണ്.


കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗിരിജ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


എന്ത് ആസിഡാണ് ഗിരിജയുടെ ദേഹത്ത് ഒഴിച്ചതെന്നും ആസിഡ് എവിടെനിന്നു കിട്ടിയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. ആസിഡുകള്‍ പൊതുമാര്‍ക്കറ്റില്‍ വില്‍ക്കുന്നത് സുപ്രിംകോടതി നിരോധിച്ചിട്ടുണ്ട്്.


ഗിരിജയുടെ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അമ്മായിയമ്മയ്ക്കും ഭര്‍തൃസഹോദരിക്കും എതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ജനിച്ച ഉടനെ കൊല്ലുന്നതിനു പേരുകേട്ട സ്ഥലമായ നെല്ലുരില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 939 പെണ്‍കുട്ടികള്‍ എന്നതാണ് അനുപാതം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ ഉണ്ട് ഉറങ്ങുന്ന ഒരു സംസ്ഥാനം; അറിയാമോ അവ ഏതാണെന്ന്..?

Kerala
  •  17 days ago
No Image

കൈകൂപ്പി അഭ്യർഥിച്ചിട്ടും പിന്മാറിയില്ല; പത്മശ്രീ ഒളിംപ്യൻ മുഹമ്മദ് ഷാഹിദിന്റെ തറവാട്ടുവീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി വരാണസി ഭരണകൂടം

National
  •  17 days ago
No Image

'പാക്കിസ്ഥാന് കൊല്ലാൻ കഴിഞ്ഞില്ല, പക്ഷേ ഇന്ത്യൻ പൊലിസ് അത് ചെയ്തു'; ലഡാക്കിൽ കൊല്ലപ്പെട്ടവരിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാനും

National
  •  17 days ago
No Image

അത്തിപ്പറ്റ ഉസ്താദ് ഉറൂസിന് നാളെ തുടക്കം; സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും

Kerala
  •  17 days ago
No Image

'ജെൻ സി'യെ പരിഗണിക്കാൻ വിദ്യാഭ്യാസ വകുപ്പ്; ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനിലേക്ക്

Domestic-Education
  •  17 days ago
No Image

സ്‌കൂൾ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ ഇനി പത്തുനാൾ മാത്രം; സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി

Kerala
  •  17 days ago
No Image

ഓണസദ്യ കേമമാക്കി; ഗുഡ് സർവിസ് എൻട്രി വാരിക്കോരി നൽകി കേരള പൊലിസ്; ഉദ്യോഗസ്ഥർക്ക് വേണ്ടപ്പെട്ടവർക്ക് നൽകാൻ ഓരോ കാരണങ്ങളെന്ന് വിമർശനം 

Kerala
  •  17 days ago
No Image

അബൂദബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്; പിന്നാലെ രാജ്യത്തും ലുലു തുടങ്ങാന്‍ യൂസഫലിക്ക് ക്ഷണം

uae
  •  17 days ago
No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  17 days ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  17 days ago