HOME
DETAILS

നവകേരള ബസ് വീണ്ടും നിരത്തിൽ; കന്നി സർവിസ് 'ഹൗസ് ഫുൾ'

  
January 02, 2025 | 4:50 AM

Navakerala bus is back on the road Kanni Service House Full

തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം  നവകേരള ബസ് പുതുക്കിപ്പണിത് വീണ്ടും സർവിസിനിറങ്ങിയപ്പോൾ ലഭിച്ചത് മികച്ച പ്രതികരണം. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ആദ്യ സർവിസിൽ മുഴുവൻ സീറ്റും ബുക്ക് ചെയ്യപ്പെട്ടു. പുതുക്കിയ സമയം അനുസരിച്ച് രാവിലെ 8.25നാണ് കോഴിക്കോട് നിന്ന് സർവിസ് ആരംഭിച്ചത്. രാത്രി 10.25ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചു.

ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ശൗചാലയം  നിലനിർത്തി. 
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സർവിസ് ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാതെ വന്നതോടെ റദ്ദാക്കി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിപ്പിച്ചത്. പിന്നീട് ഏറെക്കാലം വെറുതേ കിടന്ന ശേഷമാണു പുതുക്കി പണിതത്. 

ടിക്കറ്റ് നിരക്ക് കുറച്ചും   സമയത്തിൽ മാറ്റംവരുത്തിയും യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള  ശ്രമമാണ് നടത്തിയിരിക്കുന്നത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജി.എസ്.ടിയും റിസർവേഷൻ ചാർജും ഉൾപ്പെടെ 968 രൂപ നൽകിയാൽ മതി. മൈസൂരു, ബത്തേരി, കൽപറ്റ, താമരശേരി എന്നിവിടങ്ങളിൽ ഫെയർ സ്റ്റേജുണ്ട്. നേരത്തേ 1,256 രൂപയായിരുന്നു ബംഗളൂരു മുതൽ കോഴിക്കോട് വരെ നൽകേണ്ടിയിരുന്നത്. 

 

പുതുക്കിയ ടിക്കറ്റ് നിരക്ക്  (ബംഗളൂരുവിൽ നിന്ന്)
ബത്തേരി- 671 രൂപ, കൽപറ്റ– 731, താമരശേരി– 83,
കോഴിക്കോട്– 968 രൂപ. മൈസൂരുവിൽ നിന്ന്
കോഴിക്കോട്ടേക്ക്– 560 രൂപ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago