HOME
DETAILS

റോഡ് നിര്‍മാണത്തിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സെപ്റ്റിക് ടാങ്കില്‍

  
Web Desk
January 04, 2025 | 7:45 AM

Chhattisgarh Journalist Mukesh Chandrakar Found Dead After Exposing Corruption in Road Construction

റായിപൂര്‍: ഛത്തീസ്ഗഢില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍. ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് ആയ മുകേഷ് ചന്ദ്രാകറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിക്ക് ബസ്തര്‍ മേഖലയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു മുകേഷ്. 'ബസ്തര്‍ ജംഗ്ഷന്‍' എന്ന യൂട്യൂബ് ചാനലും മുകേഷിനുണ്ട്. 

ജനുവരി മൂന്നിന് ബിജാപൂര്‍ ടൗണിലെ റോഡ് കോണ്‍ട്രാക്ടര്‍ സുരേഷ് ചന്ദ്രക്കറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കെതിരെയായിരുന്നു മുകേഷിന്റെ വാര്‍ത്ത. 


ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ, ജനുവരി ഒന്നിന് രാത്രി മുതല്‍ മുകേഷിനെ കാണാതായിരുന്നു. 

സുരേഷ് ചന്ദ്രക്കറിനെതിരെയായിരുന്നു മുകേഷ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് തന്നെയാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മുകേഷിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പൊലിസ് സുരേഷിന്റെ വീട്ടില്‍ എത്തിയത്. സുരേഷ് ചന്ദ്രക്കറിന്റെ സഹോദരന്‍ റിതേഷിനെ കണ്ട് സംസാരിക്കാനായാണ് മുകേഷ് ഇവിടെയെത്തിയതെന്ന് പൊലിസ് വ്യക്തമാക്കി.

റിതേഷിനെ കാണാനായി പോയ മുകേഷ് തിരിച്ചെത്തിയില്ലെന്ന് സഹോദരനാണ് പൊലിസില്‍ പരാതി നല്‍കിയത്. ജനുവരി ഒന്നിന് രാത്രി പന്ത്രണ്ടരയോടെയാണ് മുകേഷിന്റെ ഫോണ്‍ ഓഫായത്. തുടര്‍ന്ന് മുകേഷിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ ഐ.ജി പി സുന്ദര്‍രാജ് നിയോഗിക്കുകയായിരുന്നു.

പുതുതായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്റെ മൃതദേഹത്തില്‍ തലയിലും മുതുകിലും ഉള്‍പ്പടെ ഒന്നിലധികം മുറിവുകള്‍ ഉണ്ടെന്ന് പൊലിസ് പറഞ്ഞു. സുരേഷ് ചന്ദ്രക്കറടക്കം നിരവധി പേരെ ചോദ്യം ചെയ്യുകയാണെന്ന് പൊലിസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. പ്രതികളെ വെറുതെ വിടില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.

Mukesh Chandrakar, a television journalist and YouTuber, was found dead in Bijapur, Chhattisgarh, on January 3. Known for his investigative reporting on corruption, especially related to a ₹120 crore road construction project in Bastar, his body was discovered in a septic tank at the home of contractor Suresh Chandrakar. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ചില സ്കൂളുകൾക്ക് ശൈത്യകാല അവധിയിൽ കുറവ്; കാരണം ഇത്

uae
  •  25 days ago
No Image

ഭൂമി പണയപ്പെടുത്തി വിവാഹം നടത്തി വരൻ; ചടങ്ങുകൾക്ക് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി നവവധു

National
  •  25 days ago
No Image

പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍ 

National
  •  25 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം

uae
  •  25 days ago
No Image

വ്യക്തിഗത വായ്പകൾക്ക് 5,000 ദിർഹം ശമ്പളം നിർബന്ധമില്ല; യുഎഇ ബാങ്കുകൾ എല്ലാ താമസക്കാർക്കും വായ്പ നൽകുമോ?

uae
  •  25 days ago
No Image

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

Kerala
  •  25 days ago
No Image

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ വിശ്രമമില്ല; ആവര്‍ത്തിച്ച് സ്റ്റാലിന്‍

National
  •  25 days ago
No Image

ദുബൈയിലെ ബസുകളിൽ ഈ ഭാ​ഗത്ത് നിന്നാൽ 100 ദിർഹം പിഴ; ആർ.ടി.എയുടെ കർശന സുരക്ഷാ മുന്നറിയിപ്പ്

uae
  •  25 days ago
No Image

തേജസ് വിമാനാപകടം വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫിനിടെ; ദുരന്തത്തിന്റെ നടുക്കത്തിൽ പ്രവാസികള്‍ അടക്കമുള്ളവര്‍

uae
  •  25 days ago
No Image

അശ്രദ്ധമായ ഡ്രൈവിം​ഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

uae
  •  25 days ago