HOME
DETAILS

സുഡാന്‍; ഖാര്‍ത്തൂമില്‍ അര്‍ദ്ധസൈനികരുടെ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു, 53 പേര്‍ക്ക് പരുക്ക്

  
Web Desk
January 05, 2025 | 10:23 AM

Sudan 8 killed 53 injured in paramilitary attack in Khartoum

ഖാര്‍ത്തൂം: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും പടിഞ്ഞാറന്‍ സുഡാനിലെ നോര്‍ത്ത് ഡാര്‍ഫര്‍ സ്‌റ്റേറ്റിലെ എല്‍ ഫാഷര്‍ നഗരത്തിലും അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഖാര്‍ത്തൂമിന് വടക്ക്, ഒംദുര്‍മാന്‍ നഗരത്തിലെ കരാരി പ്രദേശത്തും, കിഴക്ക് ഖാര്‍ത്തൂമിന് കിഴക്കുള്ള ഷാര്‍ഖ് അല്‍നീല്‍ (ഈസ്റ്റ് നൈല്‍) പ്രദേശത്തും സിവിലിയന്മാര്‍ക്കെതിരെ ആര്‍എസ്എഫ് സൈന്യം ശനിയാഴ്ചയും ഷെല്ലാക്രമണം തുടര്‍ന്നു. ഇതില്‍ 4 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖാര്‍ത്തൂം ആരോഗ്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ അറിയിച്ചു.

പരുക്കേറ്റവരെ ഒംദുര്‍മാനിലെ അല്‍നോ, അബു സൈദ് ആശുപത്രികളിലും ഷാര്‍ഖ് അല്‍നീല്‍ പ്രദേശത്തെ എല്‍ ബാന്‍ ജാദിദ് ആശുപത്രിയിലും ചികിത്സയ്ക്കായി മാറ്റിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച എല്‍ ഫാഷറിലെ പാര്‍പ്പിട പരിസരങ്ങളില്‍ ആര്‍എസ്എഫ് നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  6 days ago
No Image

ബിഹാറിൽ പൊലിസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുടുംബം; 'പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്' പൊലിസ്

National
  •  6 days ago
No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  6 days ago
No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  6 days ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  6 days ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  6 days ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  6 days ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  6 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  6 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  6 days ago