HOME
DETAILS

റൊണാൾഡോയെ മറികടന്ന് ഡി മരിയയുടെ തേരോട്ടം; പോർച്ചുഗലിൽ രാജാക്കന്മാരയി മാലാഖയും പിള്ളേരും

  
January 12, 2025 | 3:43 AM

angel di maria won 36th trophy in his carrier

പെസോവ: പോർച്ചുഗീസ് ലീഗ് കപ്പ് സ്വന്തമാക്കി ബെനിഫിക്ക. ഫൈനലിൽ സ്പോർട്ടിങ് ലിസ്ബണിനെ പെനാൽറ്റിയിൽ വീഴ്ത്തിയാണ് ബെനിഫിക്ക ചാമ്പ്യന്മാരായത്. പെനാൽറ്റിയിൽ 7-6 എന്ന സ്കോറിന് മറികടന്നാണ് ബെനിഫിക്ക കിരീടം ചൂടിയത്. നിശ്ചിത സമയത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. ബെനിഫിക്കക്കായി ആൻഡ്രിയാസ് ഷ്ജെൽഡെറപ്പ് ആണ് ഗോൾ നേടിയത്. എന്നാൽ വിക്ടർ ഗ്യോക്കറസിലൂടെ സ്പോർട്ടിങ് തിരിച്ചടിക്കുകയായിരുന്നു. 

ബെനിഫിക്കയുടെ ഈ കിരീടനേട്ടത്തിന് പിന്നാലെ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ തന്റെ കരിയറിലെ മറ്റൊരു കിരീടം കൂടിയാണ് നേടിയെടുത്തത്. തന്റെ ഫുട്ബോൾ കരിയറിലെ 36-ാമത് കിരീടമായിരുന്നു ഡി മരിയ സ്വന്തമാക്കിയത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് മുന്നേറാനും ഡി മരിയക്ക് സാധിച്ചു. 35 കിരീടങ്ങളായിരുന്നു റൊണാൾഡോ ഇതുവരെ നേടിയിട്ടുള്ളത്. 

ഈ കിരീടനേട്ടത്തോടെ 36 കിരീടങ്ങൾ സ്വന്തമാക്കിയ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, റയാൻ ഗിഗ്‌സ് എന്നിവർക്കൊപ്പമെത്താനും ഡി മരിയക്ക് സാധിച്ചു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ ലയണൽ മെസി (46), ഡാനി ആൽവസ് (43), ആന്ദ്രേസ് ഇനിയേസ്റ്റ (38), ജെറാർഡ് പിക്വെ (38), മാക്‌സ്‌വെൽ (37) എന്നിവരാണ് ഡി മരിയയുടെ മുന്നിൽ ഉള്ളത്.

ടൂർണമെന്റിന്റെ സെമി ഫൈനലിൽ തകർപ്പൻ പ്രകടനമായിരുന്നു ഡി മരിയ നടത്തിയിരുന്നത്. ബ്രാഗയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് ബെനിഫിക്ക ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഇരട്ടഗോൾ നേടിയായിരുന്നു ഡി മരിയ തിളങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago