HOME
DETAILS

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍; കണ്ണീരണിഞ്ഞ് യുഎഇയിലെ ഫലസ്തീനി പ്രവാസികള്‍

  
Web Desk
January 16, 2025 | 5:08 AM

Gaza Ceasefire Agreement Palestinian expatriates in UAE break down in tears

ദുബൈ: ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതിനു പിന്നാലെ വികാരാധീതരായി യുഎഇയിലെ ഫലസ്തീനീ പ്രവാസികള്‍.

ഗസ്സയിലെ വെടിനിര്‍ത്തലിനെ കുറിച്ച് കേട്ടതിന് ശേഷം ദുബൈ ആസ്ഥാനമായുള്ള ഫലസ്തീന്‍ പ്രവാസി റീം ആദ്യം ചെയ്തത് യുദ്ധത്തില്‍ തകര്‍ന്ന ഗസ്സ നഗരത്തിലെ ടെന്റുകളില്‍ താമസിക്കുന്ന തങ്ങളുടെ സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. ഇസ്‌റാഈലിന്റെ കൊടുംക്രൂരതകള്‍ അത്രമാത്രം ഓരോ ഫലസ്തീനിയേയും മുറിവേല്പ്പിച്ചിരുന്നു. ഏകദേശം 50,000 പേരുടെ ജീവന്‍ അപഹരിച്ച 15 മാസത്തെ ഇസ്‌റാഈല്‍ ആക്രമണത്തിന് അറുതിയാകുമെന്നോര്‍ത്തപ്പോള്‍ അവര്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു.

'മരണം പെയ്യാത്ത ആകാശത്തിന് കീഴെ ഞങ്ങള്‍ ഒരിക്കല്‍ കൂടി ജീവിച്ചു തുടങ്ങും' ആനന്ദക്കണ്ണീരില്‍ ഗസ്സ

'ചരിത്രത്തില്‍ ആദ്യമായല്ല ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്, എന്നിരുന്നാലും, ഇത് സമാധാനം നിലനിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സഹോദരി ഗസ്സയിലാണ് താമസിക്കുന്നത്, ഇപ്പോള്‍ അവളുടെ എട്ട് മക്കളോടും മൂന്ന് പേരക്കുട്ടികളോടും ഒപ്പം ഒരു ടെന്റിലാണ് താമസിക്കുന്നത്. അവരെ ഉടന്‍ കാണാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു. അതിര്‍ത്തികള്‍ തുറന്നാല്‍ എന്റെ സഹോദരിയെയും കുടുംബത്തെയും കാണാന്‍ കഴിയുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'

ബുധനാഴ്ച രാത്രി വൈകിയാണ് ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രായേല്‍ ബന്ദികളെ കൈമാറാനുമുള്ള കരാറിന് ഇസ്‌റാഈലും ഹമാസും സമ്മതിച്ചത്.

മറ്റൊരു പ്രവാസിയായ അഹമ്മദ് വെടിനിര്‍ത്തല്‍ ഒരു നല്ല നാളെയുടെ പ്രതീക്ഷയാണെന്ന് പറഞ്ഞു. 
'ഞാന്‍ ഈ  ഉടമ്പടിയെ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു. 'ഗസ്സയിലെ എന്റെ കുടുംബം ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോള്‍, ഈ താല്‍ക്കാലിക സമാധാനത്തെ ശാശ്വതമായി മാറ്റാന്‍ കഴിയുന്ന നേതാക്കളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.' അഹമ്മദ് പറഞ്ഞു.

വെടിനിര്‍ത്തല്‍ 3 ഘട്ടങ്ങളിലായി; കരാര്‍ ഞായറാഴ്ച നിലവില്‍വരും, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും, ഗസ്സ പുനഃനിര്‍മിക്കും, വിശദാംശങ്ങള്‍ അറിയാം

2023 ഒക്‌ടോബര്‍ 7ന് ആരംഭിച്ച യുദ്ധം ഗസ്സയെ ഒരു പ്രേത നഗരമാക്കി മാറ്റി. യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ കണക്കനുസരിച്ച്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും.

ഷാര്‍ജ നിവാസിയായ ഉമ്മു അബ്ദുള്‍ റഹ്മാനും കുടുംബവും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫലസ്തീനില്‍ നിന്ന് പലായനം ചെയ്‌തെങ്കിലും ഇപ്പോഴും അവിടെ അവരുടെ കുടുംബങ്ങളുണ്ട്. 'എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല,' അവര്‍ പറഞ്ഞു. 'ഞാന്‍ ശരിക്കും സന്തോഷവതിയും നന്ദിയുള്ളവളുമാണ്, എന്നാല്‍ നിരവധി വാഗ്ദാനങ്ങളും സന്ധികളും ലംഘിക്കപ്പെടുന്നത് ഞാന്‍ കണ്ടു. വാസ്തവത്തില്‍, ഈ കഴിഞ്ഞ 15 മാസങ്ങള്‍ എനിക്ക് കാണിച്ചുതന്നത് അവര്‍ക്ക് എത്ര വേണമെങ്കിലും ശിക്ഷയില്ലാതെ പ്രവര്‍ത്തിക്കാമെന്നും ലോകം നിശബ്ദമായി കാണുമെന്നുമാണ്.'

ഇസ്‌റാഈലിനെ ഞെട്ടിച്ച 'തൂഫാന്‍ അല്‍ അഖ്‌സ', ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് കൂട്ടക്കൊല തുടങ്ങി; 15 മാസത്തിന് ശേഷം ഗസ്സാ നിവാസികള്‍ ചിരിച്ചു 

ഫലസ്തീനിലെ ജനങ്ങളെ കുറിച്ച് തനിക്ക് ഇപ്പോഴും ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രത്യേകിച്ചും വിശുദ്ധ റമദാന്‍ മാസം ആഗതമായതിനാല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  4 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  4 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  4 days ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  4 days ago
No Image

ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു

Saudi-arabia
  •  4 days ago
No Image

വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം; ആനുകൂല്യം 2026 ഡിസംബർ 31 വരെ നീട്ടി

Kuwait
  •  4 days ago
No Image

പ്രണയം നിരസിച്ചതില്‍ പക, 19കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍

Kerala
  •  4 days ago
No Image

ഹൈഡ്രോ-കഞ്ചാവ് വില്‍പന: ബി.ജെ.പി ദേശീയ നേതാവിന്റെ മകന്‍ പിടിയില്‍; കഞ്ചാവ് പിടിച്ചെടുത്തു

National
  •  4 days ago
No Image

ഫുഡ് ട്രക്ക് നിയമങ്ങൾ പരിഷ്കരിച്ച് സഊദി; പ്രഖ്യാപനവുമായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം

Saudi-arabia
  •  4 days ago