HOME
DETAILS

അദാനിയെ വിറപ്പിച്ച ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചു

  
January 16 2025 | 11:01 AM

Hindenburg ceased operations shaking Adani

കാലിഫോര്‍ണിയ: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു. ഗൗതം അദാനിയുടെ കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വന്‍വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും അദാനി കമ്പനികളുടെ ഓഹരികള്‍ ഓഹരി കമ്പോളത്തില്‍ നിലംപതിച്ചിരുന്നു. 
 
കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണാണ് അറിയിച്ചത്. തങ്ങളുടെ ലക്ഷ്യങ്ങളും ആശയങ്ങളും പൂര്‍ത്തിയായെന്ന പ്രഖ്യാപനത്തോടെയാണ് അപ്രതീക്ഷിതമായി ഹിന്‍ഡന്‍ബര്‍ഗ് പൂട്ടുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി 2017ലാണ് ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ആരംഭിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകള്‍ വലിയ കോര്‍പറേറ്റ് കമ്പനികളെ അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. 

അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റര്‍നാഷനല്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

'കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവെച്ചതുപോലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചു.' ആന്‍ഡേഴ്‌സണ്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-17-03-2025

PSC/UPSC
  •  12 hours ago
No Image

കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ

Kerala
  •  13 hours ago
No Image

ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ഓഫറുമായി ജിയോ

National
  •  13 hours ago
No Image

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

Cricket
  •  13 hours ago
No Image

അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്

National
  •  13 hours ago
No Image

സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി

Kerala
  •  13 hours ago
No Image

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍

Kerala
  •  14 hours ago
No Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala
  •  14 hours ago
No Image

ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Kerala
  •  15 hours ago