HOME
DETAILS

'പിപിഇ കിറ്റ് ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി; സാഹചര്യത്തിന്റെ ഗൗരവം ജനം മറന്നുപോകില്ല: ശൈലജ

  
Web Desk
January 21, 2025 | 4:54 PM

PPE kits were bought at high prices due to shortage People will not forget the gravity of the situation Shailaja

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം നേരിട്ട കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻക്രമക്കേടെന്ന സിഎജി റിപ്പോർട്ട് പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശൈലജ. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കുറച്ച് കിറ്റുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവനും ആ സമയത്ത് ലഭ്യമായിരുന്നില്ല. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങൾ ലക്ഷ്യമിട്ടിരുന്നത്. ഇത് സംബന്ധിച്ച് ലോകായുക്തക്ക് മുന്നിൽ പരാതി കിട്ടിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. സിഎജിക്ക് മറുപടി നൽകേണ്ടത് സർക്കാരാണ്. എല്ലാം നേരത്തെ വിശദീകരിച്ച കാര്യമാണെന്നും ഒരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലേ എന്നും ശൈലജ ചോദിച്ചു. 

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ്  സിഎജി കണ്ടെത്തൽ. പൊതു വിപണിയേക്കാൾ 300 ശതമാനം കൂടുതൽ വില നൽകിയാണ് കിറ്റ് വാങ്ങിയതെന്നാണ് കണ്ടെത്തൽ. കുറഞ്ഞ വിലക്ക് കിറ്റ് നൽകാമെന്ന വാഗ്ദാനം തള്ളി സാൻ ഫാര്‍മ എന്ന കമ്പനിക്ക് മുൻകൂറായി മുഴുവൻ പണവും കൈമാറിയെന്നാണ് സിഎജി റിപ്പോർട്ട്. കിറ്റ് വാങ്ങിയതിൽ സര്‍ക്കാരർ ഗുരുതര ക്രമക്കേട് നടത്തി. 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടാക്കി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെങ്കിൽ മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. അതായത് രണ്ട് ദിവസത്തിനിടെ കിറ്റ് ഒന്നിന് ആയിരം രൂപയാണ് വർധിച്ചത്.

കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് സര്‍ക്കാറിന്റെ ഈ നടപടിയെന്നും സാൻ ഫാർമ എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. 2016 മുതൽ 22 വരെ പൊതുജനാരോഗ്യ മേഖലയിലെ കാര്യങ്ങളാണ് സിഎജി വിലയിരുത്തിയത്. അസാധാരണ കാലത്തെ അസാധാരണ നടപടിയെന്ന് പറഞ്ഞാണ് കിട്ടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങിയതിനെ സര്‍ക്കാര്‍ അന്നും ഇന്നും ഇതിനെ ന്യായീകരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  4 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  4 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  4 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  4 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  4 days ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  4 days ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  4 days ago