HOME
DETAILS

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശ, പശ്ചാത്താപമില്ലെന്ന് പ്രതി റിതു

  
January 23, 2025 | 4:15 AM

disappointed-that-jitin-bose-was-not-killed-accused-shows-no-remorse-after-murdering

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയന്‍ പൊലീസിനോട് പറഞ്ഞത്.

പ്രതി റിതുവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവ് ശേഖരണം പൂര്‍ത്തിയായെങ്കിലും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുക എന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഇതിനായാണ് കൃത്യം നടന്ന വീട്ടില്‍ എത്തിച്ചത്.

ജനരോഷം കണക്കിലെടുത്ത് വന്‍ പൊലിസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഇയാള്‍ക്കെതിരേ വലിയ പ്രതിഷേധമുയരുകയും പ്രതിയെ ആക്രമിക്കാന്‍ ശ്രമമുണ്ടാക്കുകയും ചെയ്തിരുന്നു. പൊലിസ് വളരെ സാഹസികമായാണ് ജീപ്പില്‍ കയറ്റി പ്രതിയെ രക്ഷപ്പെടുത്തിയത്. ഇതിനുശേഷം ഞായറാഴ്ച പ്രതിയുടെ വീട്ടിന് നേരെയും ആക്രമണമുണ്ടായിരുന്നു. 

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (65), ഭാര്യ ഉഷ (58) , മകള്‍ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്ക്ക് ഇരുമ്പ് വടികൊണ്ട് ക്രൂരമായ് അടിച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥ തന്നെയാണന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയന്റെ വാദം.ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുന്‍പായിരുന്നു നാട്ടില്‍ എത്തിയത്

ഈ മാസം 24 വരെയാണ് ഋതുവിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പ്രതിയെ തിരിച്ചറിയലും വിശദമായ ചോദ്യം ചെയ്യലും നടന്നു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കേസില്‍ ഒന്നരമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  9 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  9 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  9 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  9 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  9 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  9 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  9 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  9 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  9 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  9 days ago