HOME
DETAILS

അവന്റെ അസാധാരണമായ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്: സഹീർ ഖാൻ

  
Sudev
February 08 2025 | 11:02 AM

zaheer khan praises shreyas iyyer great performance against england

നാഗ്പൂർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ സൂപ്പർതാരം ശ്രേയസ് അയ്യർ നടത്തിയത്.  മത്സരത്തിൽ 36 പന്തിൽ 59 റൺസ് നേടിയാണ് അയ്യർ തിളങ്ങിയത്. 169.89 സ്ട്രൈക്ക് റേറ്റിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. ഇപ്പോഴിതാ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ശ്രേയസ് അയ്യറിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. 

'ശ്രേയസിന്റെ ആ ഇന്നിങ്സിൽ എല്ലാം ഉണ്ടായിരുന്നു. അവന്റെ അറ്റാക്കിങ് കളി അസാധാരണമായിരുന്നു. മത്സരത്തിന്റെ ആ ഘട്ടത്തിൽ ബോൾ നേരിടുക ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ ആദ്യം തന്നെ നഷ്ടപ്പെടുകയും ചെയ്തു. ഈ സമയത്താണ് ഒരാൾ ആത്മവിശ്വാസത്തോടെ ഇറങ്ങി മത്സരത്തിന്റെ ഗതി മാറ്റിയത്. ഇത് ശരിക്കും ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ ശുഭ്മനും ശ്രേയസും തമ്മിലുള്ള കൂട്ടുകെട്ട് നിർണായകമായിരുന്നു. ഈ കൂട്ടുകെട്ട് വിജയകരമാക്കുന്നതിൽ ശ്രേയസ് അയ്യർ പ്രധാന പങ്ക് വഹിച്ചു,' സഹീർ ഖാൻ പറഞ്ഞു. 

മത്സരത്തിൽ ഇന്ത്യക്കായി ഗിൽ, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ എന്നിവരും അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. ഗിൽ 96 പന്തിൽ 87 റൺസ് നേടിയാണ് തിളങ്ങിയത്. 14 ഫോറുകളാണ് താരം നേടിയത്. അക്‌സർ പട്ടേൽ ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 47 പന്തിൽ 52 റൺസും നേടി. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മ (2), യശ്വസി ജെയ്‌സ്വാൾ(15) എന്നിവരെ നഷ്ടമായി. എന്നാൽ പിന്നീടെത്തിയ ശ്രേയസ് അയ്യർ കളിയുടെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു. 

മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന്‌ പുറത്താവുകയായിരുന്നു. വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ് ഇന്ത്യ. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുന്നത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Kerala
  •  5 minutes ago
No Image

ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു

Saudi-arabia
  •  8 minutes ago
No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  an hour ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  2 hours ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  2 hours ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  3 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  4 hours ago