HOME
DETAILS

മൂന്ന് മാസത്തിലധികം തുടർച്ചയായി റാ​ഗിങ്ങ്, ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

  
Web Desk
February 13, 2025 | 2:17 AM

Kottayam Nursing College Ragging Case Probe Uncovers Suspicious Delay

കോട്ടയം: ഗവണ്‍മെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലിസ്. കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചു.

തുടർച്ചയായി മൂന്ന് മാസത്തിലധികം വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരായായിട്ടും സംഭവം ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. കോളേജ് പ്രിൻസിപ്പാൾ തന്നെയാണ് ഹോസ്റ്റൽ വാർഡൻ. എന്നാൽ, അസിസ്റ്റന്റ് വാ‍ർഡനായ മറ്റൊരു അധ്യാപകനാണ് ഹോസ്റ്റലിന്‍റെ പൂർണചുമതല. വളരെ കുറച്ച് കുട്ടികൾ മാത്രമുളള ഹോസ്റ്റലിൽ സ്ഥിരമായി മദ്യം അടക്കം എത്തിച്ചിട്ടും നടപടികളുണ്ടായിട്ടില്ല എന്നത് പൊലിസിന്റെ സംശയത്തിന് ആക്കം കൂട്ടുന്നു.

ഇതുവരെ ഒന്നും പുറത്ത് പറയാതിരുന്നത് സീനിയർ വിദ്യാർത്ഥികളെ പേടിച്ചിട്ടാണെന്നാണ് പരാതിക്കാരായ വിദ്യാർത്ഥികളുടെ മൊഴി. കോളേജിലെ മറ്റ് വിദ്യാർത്ഥികൾ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിച്ച് വരികയാണ്. നിലവിൽ കേസെടുത്തതും പ്രതികൾ റിമാന്‍റിലായതും കണക്കിലെടുത്ത് കൂടുതൽ വിദ്യാർത്ഥികൾ റാഗിങ്ങ് സംബന്ധിച്ച് തുറന്ന് പറയുമെന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുന്നത്.

ഹോസ്റ്റലിലെ അസിസ്റ്റന്‍റ് വാർഡനായ അധ്യാപകനെ പൊലിസ് വിശദമായി ചോദ്യം ചെയ്യും. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് പ്രതികൾ ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ റിമാന്റിലുളള പ്രതികളെ ആവശ്യമെങ്കിൽ പൊലിസ് കസ്റ്റഡിയിൽ വാങ്ങും. അതേസമയം ഉയർന്ന് വന്ന പരാതികൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചു. കൂടാതെ, സംഭവത്തിൽ അതിവേഗം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നി‍ർദേശിക്കുകയും ചെയ്തു. 

ഇന്നലെ വൈകിട്ടോടെയാണ് അഞ്ചു പ്രതികളെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണിൽ നിന്ന് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പൊലിസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ റാഗിംഗ് നടത്തിയ വിവരം പ്രതികൾ സമ്മതിക്കുകയായിരുന്നു. അക്രമത്തിന് ഇരയായ വിദ്യാർത്ഥികളിൽ നിന്ന് എല്ലാം ഞായറാഴ്ചയും പ്രതികൾ മദ്യപിക്കുന്നതിനായി പണം ഭീഷണിപ്പെടുത്തി വാങ്ങുമായിരുന്നു. സീനിയർ വിദ്യാർത്ഥികളെ പേടിച്ച് പരാതിക്കാരായ വിദ്യാർത്ഥികൾ വീടുകളിൽ പോലും വിവരങ്ങൾ അറിയിച്ചിരുന്നില്ല. പ്രതികൾക്കെതിരെ റാഗിംഗ് നിരോധന നിയമം, ഭാരതീയ ന്യായ സംഹിതയിലെ 118, 308, 351 വകുപ്പുകൾ പ്രകാരം, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തി പണം വാങ്ങുക ഗൂഢാലോചന, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.

An investigation into a ragging incident at Kottayam Nursing College has revealed a mysterious delay in reporting the incident, with authorities and teachers claiming they were unaware of it for over three months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൾച്ചറൽ വിസയിൽ വമ്പൻ മാറ്റവുമായി ഒമാൻ; കലാകാരന്മാരുടെ ഇണകൾക്കും ബന്ധുക്കൾക്കും താമസാനുമതി

oman
  •  3 days ago
No Image

'എനിക്ക് ഇനി പെണ്ണ് വേണ്ട നിന്നെ ഞാൻ കൊല്ലും': വിവാഹം നടത്തി തരാമെന്ന് പറ‍ഞ്ഞ് പണം വാങ്ങി വഞ്ചിച്ച സുഹൃത്തിനെ കുത്തി; തിരിച്ചും കുത്തേറ്റു

National
  •  3 days ago
No Image

ഉത്തര്‍പ്രദേശില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി; റിപ്പോർട്ട്

National
  •  3 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന നിരീക്ഷണം; ദുരുപയോഗം തടയാൻ നടപടി, കിംവദന്തികൾ തള്ളി യുഎഇ

uae
  •  3 days ago
No Image

'GOAT' റോണോ അല്ല!: ക്രിസ്റ്റ്യാനോ റൊണാൾഡോ 'ടോപ് 5-ൽ ഇല്ല', എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ

Football
  •  3 days ago
No Image

PMAY പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയിട്ടു; 'അനധികൃത ഖനനം' നടത്തിയെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പിഴ

Kerala
  •  3 days ago
No Image

"രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ കോൺഗ്രസിനും വോട്ട് ചെയ്യുമായിരുന്നു"; ആർഎസ്എസ് തലവൻ

National
  •  3 days ago
No Image

'അവൻ ഏറ്റവും കഴിവുള്ളവനാണ്, അവനെ നേരിടാൻ പ്രയാസം'; ഐ.പി.എല്ലിൽ തന്നെ ഏറ്റവും വെല്ലുവിളിച്ച ബൗളർ ഇന്ത്യൻ സൂപ്പർ താരമാണെന്ന് ഹാഷിം അംല

Cricket
  •  3 days ago
No Image

വെറുമൊരു തിരിച്ചറിയൽ കാർഡല്ല; അറിഞ്ഞിരിക്കാം എമിറേറ്റ്സ് ഐഡിയുടെ ഈ 7 പ്രയോജനങ്ങൾ

uae
  •  3 days ago
No Image

ഡൽഹി നഗരം വീണ്ടും വിഷവായുവിന്റെ പിടിയിൽ: വായു ഗുണനിലവാര സൂചിക 400-ന് അടുത്ത്; ഒരു വർഷം മരിക്കുന്നത് 12,000 പേരെന്ന് റിപ്പോർട്ട്

National
  •  3 days ago