
യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

ന്യൂഡല്‍ഹി: അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുടെ രണ്ടാം സംഘം ശനിയാഴ്ച്ച എത്തും. അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച്ച രാത്രിയോടെ പഞ്ചാബിലെ അമൃത്സറിലാണ് ഇറങ്ങുക. 119 പേരാണ് ഇത്തവണ തിരിച്ചെത്തുന്നത്. ഇതില്‍ 67 പേര്‍ പഞ്ചാബികളും, 33 പേര്‍ ഹരിയാന സ്വദേശികളുമാണ്. ഗുജറാത്ത് 8, യുപി 3, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് പേര്‍ വീതവും, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ഉള്ളത്.
അതിനിടെ നാടുകടത്തുന്നവരെ യുഎസ് വിമാനത്തിലാണോ കൊണ്ടു വരികയെന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരി 5ന് എത്തിയ ആദ്യ സംഘത്തിലെ ഇന്ത്യക്കാരെ ചങ്ങലകളില്‍ ബന്ധിച്ച് കൊണ്ടുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിമാനം ക്രമീകരിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിലും നിയമവിരുദ്ധ കുടിയേറ്റം ചര്‍ച്ചയായിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ 104 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ബഹുഭൂരിഭാഗവും ഹരിയാന, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇവരെ ചങ്ങലകളില്‍ ബന്ധിച്ച് കൊണ്ടുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വിഷയം അമേരിക്കന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതേസമയം അനധികൃത കുടിയേറ്റക്കാരെ എത്തിക്കാന്‍ അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പ്രതിപക്ഷം ആരോപിച്ചു.
പഞ്ചാബിനെ അപമാനിക്കുന്നതിന് വേണ്ടിയാണ് അമൃത്സര്‍ വിമാനത്താവളം തന്നെ തുടര്‍ച്ചയായി തിരഞ്ഞെടുക്കുന്നതെന്ന് പഞ്ചാബ് ധനകാര്യ മന്ത്രി ഹര്‍പാല്‍ സിങ് ചീമ ആരോപിച്ചു. എന്തുകൊണ്ട് ഹരിയാനയും, ഗുജറാത്തും തിരഞ്ഞെടുത്തില്ലെന്നും വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും പ്രതിഷേധവുമായി രംഗത്തെയിട്ടുണ്ട്. നിലവില്‍ അമൃത് സറിലെത്തിയ മുഖ്യമന്ത്രി തിരികെയെത്തുന്ന പഞ്ചാബ് സ്വദേശികളെ നേരിട്ട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
second flight with illegal immigrants will land today in amritsar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• a day ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• a day ago
ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
oman
• a day ago
കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Cricket
• a day ago
മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ
Saudi-arabia
• a day ago
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്
National
• a day ago
സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം
Kuwait
• a day ago
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ
Kerala
• a day ago
ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം
International
• a day ago
മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
bahrain
• a day ago
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• a day ago
'ഓപ്പറേഷന് സങ്കല്പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
National
• a day ago
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്
National
• a day ago
പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ
Kerala
• a day ago
വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍
Kerala
• a day ago
കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ
Kerala
• a day ago
പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്
Kerala
• a day ago
കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്
Kerala
• a day ago
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍
National
• a day ago
ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും
Kerala
• a day ago