കേരളത്തിൽ കൊടും ചൂട് തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2025 മാർച്ച് 08 & 09 തീയതികളിൽ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതേസമയം, പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 36°C വരെ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇത് സാധാരണത്തെക്കാൾ 2-3°C കൂടുതലായിരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
-08/03/2025 – കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ
-09/03/2025 – കൊല്ലം, പാലക്കാട്, കോഴിക്കോട്
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം മലയോര മേഖലകളിലൊഴികെ ഈ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിഭാഗം അറിയിക്കുന്നു. അതിനാൽ, പൊതുജനങ്ങൾ സൂര്യാതാപം എൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."