HOME
DETAILS

ഏപ്രിൽ ഒന്ന് മുതൽ പവർ ബാങ്കിന് വിലക്കേർപ്പെടുത്തി പ്രമുഖ എയർ ലൈൻ; കൂടുതലറിയാം

  
Web Desk
March 17, 2025 | 2:32 AM

Major airline bans power banks from April 1 know more

ഏപ്രില്‍ 1 മുതല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഓണ്‍ബോര്‍ഡ് യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യാനും, വിമാനയാത്രയ്ക്കിടെ സ്വകാര്യ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാനും അനുവാദമുണ്ടാകില്ലെന്ന് എയര്‍ലൈന്‍ പ്രഖ്യാപിച്ചു. 

എല്ലാ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങളിലും ക്യാബിന്‍ ബാഗേജില്‍ മാത്രമേ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ, ചെക്ക്ഡ് ബാഗേജില്‍ പവര്‍ ബാങ്കുകള്‍ അനുവദിക്കില്ല.

യാത്രക്കാര്‍ക്ക് പ്രത്യേക അനുമതിയില്ലാതെ 100Wh വരെ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ കൈയില്‍ കരുതാം. അതേസമയം 100Wh നും 160Wh  ഇടയിലുള്ള പവര്‍ ബാങ്കുകള്‍ കയ്യില്‍ കരുതണമെങ്കില്‍ എയര്‍ലൈനിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. 

പവര്‍ ബാങ്കുകള്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) അപകടകരമായ വസ്തുക്കളുടെ നിയന്ത്രണങ്ങള്‍ പ്രകാരം ലിഥിയം ബാറ്ററികളായി തരംതിരിച്ചിട്ടുണ്ടെന്നും, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

ലിഥിയം അയോണ്‍ ബാറ്ററികളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടുള്ള ഇത്തരം നീക്കങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ജനുവരി 28നുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ ബുസാന്‍ എയര്‍ലൈന്‍സ് ഹാന്‍ഡ് ബാഗേജില്‍ പവര്‍ ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തായ് എയര്‍വേയ്‌സ്, എയര്‍ ഏഷ്യ, ഇവ എയര്‍, ചൈന എയര്‍ലൈന്‍സ് എന്നിവയും സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

From April 1, Singapore Airlines passengers will no longer be allowed to charge power banks using onboard USB ports or use power banks to charge personal devices during flights. The airline has implemented this restriction for safety reasons. Stay updated on the latest airline regulations!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി മെട്രോയിൽ വീണ്ടും 'റിയാലിറ്റി ഷോ'; യുവതികൾ തമ്മിൽ കൈയ്യാങ്കളി, വീഡിയോ വൈറൽ

National
  •  a day ago
No Image

രാജസ്ഥാൻ വീണ്ടും സ്വർണ്ണവേട്ടയിലേക്ക്; രണ്ട് കൂറ്റൻ ഖനികൾ ലേലത്തിന്

National
  •  a day ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

uae
  •  a day ago
No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

'ഒരു വർഷത്തേക്ക് വന്നു, എന്നേക്കുമായി ഇവിടെ കൂടി'; കുട്ടികളെ വളർത്താനും ജീവിതം കെട്ടിപ്പടുക്കാനും പ്രവാസികൾ യുഎഇയെ തിരഞ്ഞെടുക്കുന്നത് ഇക്കാരണങ്ങളാൽ

uae
  •  a day ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

കൊച്ചി കോർപ്പറേഷൻ: വി.കെ മിനിമോളും ഷൈനി മാത്യുവും മേയർ പദവി പങ്കിടും; ഡെപ്യൂട്ടി മേയർ സ്ഥാനത്തും മാറ്റം; ദീപ്തി മേരി വർഗീസിന് അതൃപ്തി 

Kerala
  •  a day ago
No Image

റാസൽഖൈമയിലെ പ്രധാന പാതയിലെ വേഗപരിധി കുറച്ചു; ജനുവരി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

uae
  •  a day ago
No Image

നടുറോഡിൽ ഡോക്ടർമാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാർത്ഥനകൾ വിഫലമാക്കി ലിനു മടങ്ങി

Kerala
  •  a day ago
No Image

ദുബൈയിൽ 10 കിലോ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മലയാളി ജീവനക്കാർക്ക് ഒരു വർഷം തടവും 14 ലക്ഷം ദിർഹം പിഴയും; ജ്വല്ലറി പൂട്ടി ഉടമ

uae
  •  a day ago