HOME
DETAILS

പോളിടെക്‌നിക് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചിരുന്ന 'ഭായി' വലയിലായെന്ന് സൂചന

  
എം. ഷഹീര്‍ 
March 17, 2025 | 2:54 AM

Bhai who brought ganja to Polytechnic hostel caught hints

കൊച്ചി: പോളിടെക്‌നിക്ക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് വന്‍ തോതില്‍ കഞ്ചാവെത്തിച്ചിരുന്ന ഇതര സംസ്ഥാനക്കാരനായ'ഭായി ' വലയിലായതായി സൂചന. വ്യാഴാഴ്ച രാത്രി പൊലിസ് റെയ്ഡ് നടത്തുന്നതറിഞ്ഞ് മുങ്ങിയതാണിയാള്‍. റെയ്ഡിന് തൊട്ടു മുമ്പ് വരെ ഇയാള്‍ ഹോസ്റ്റലിലുണ്ടായിരുന്നതായി പൊലിസ് സംശയിക്കുന്നു. ഇയാള്‍ നാല് കിലോ കഞ്ചാവ് എത്തിച്ചതായാണ് വിവരം. ഇതില്‍ രണ്ട് കിലോ കഞ്ചാവാണ് റെയ്ഡില്‍ പൊലിസിന് കണ്ടെത്താനായത്. കാണാതായ രണ്ട് കിലോ കഞ്ചാവുമായാണ് ഇയാള്‍ മുങ്ങിയതെന്നാണ് പൊലിസിന്റെ നിഗമനം. എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയിലോ അയല്‍ ജില്ലയിലേക്കോ ഇയാള്‍ കടന്നിട്ടുണ്ടാവുമെന്നാണ് പൊലിസ് കരുതുന്നത്. ഇയാളുടെ നീക്കങ്ങള്‍ പൊലിസ് നിരീക്ഷിച്ചു വരികയാണ്.

മുമ്പ് കഞ്ചാവ് ചില്ലറ വില്‍പന നടത്തിയതിന് അറസ്റ്റിലായ ഇതര സംസ്ഥാനക്കാരന്‍ തന്നെയാണോ പോളി ടെക്‌നിക് ഹോസ്റ്റലിലെ വിതരണക്കാരന്‍ ഭായിയെന്നും സംശയമുണ്ട്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിക്കുന്നതെന്നാണ് അറിയുന്നത്. ട്രെയിന്‍ മാര്‍ഗം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന തൊഴിലാളികള്‍ വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇയാള്‍ പിടിയിലായാല്‍ കളമശേരി പോളിടെക്‌നിക്കില്‍ മാത്രമല്ല, നഗരത്തിലും പരിസരത്തും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവെത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലകളിലൊന്നിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.

Kerala police are on the lookout for a suspect known as 'Bhai' who allegedly smuggled ganja into a polytechnic hostel in Kochi, highlighting concerns over drug trafficking in educational institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം നിങ്ങളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

Kerala
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago