
പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചിരുന്ന 'ഭായി' വലയിലായെന്ന് സൂചന

കൊച്ചി: പോളിടെക്നിക്ക് ഹോസ്റ്റലിലെ വിദ്യാര്ഥികള്ക്ക് വന് തോതില് കഞ്ചാവെത്തിച്ചിരുന്ന ഇതര സംസ്ഥാനക്കാരനായ'ഭായി ' വലയിലായതായി സൂചന. വ്യാഴാഴ്ച രാത്രി പൊലിസ് റെയ്ഡ് നടത്തുന്നതറിഞ്ഞ് മുങ്ങിയതാണിയാള്. റെയ്ഡിന് തൊട്ടു മുമ്പ് വരെ ഇയാള് ഹോസ്റ്റലിലുണ്ടായിരുന്നതായി പൊലിസ് സംശയിക്കുന്നു. ഇയാള് നാല് കിലോ കഞ്ചാവ് എത്തിച്ചതായാണ് വിവരം. ഇതില് രണ്ട് കിലോ കഞ്ചാവാണ് റെയ്ഡില് പൊലിസിന് കണ്ടെത്താനായത്. കാണാതായ രണ്ട് കിലോ കഞ്ചാവുമായാണ് ഇയാള് മുങ്ങിയതെന്നാണ് പൊലിസിന്റെ നിഗമനം. എറണാകുളം ജില്ലയിലെ കിഴക്കന് മേഖലയിലോ അയല് ജില്ലയിലേക്കോ ഇയാള് കടന്നിട്ടുണ്ടാവുമെന്നാണ് പൊലിസ് കരുതുന്നത്. ഇയാളുടെ നീക്കങ്ങള് പൊലിസ് നിരീക്ഷിച്ചു വരികയാണ്.
മുമ്പ് കഞ്ചാവ് ചില്ലറ വില്പന നടത്തിയതിന് അറസ്റ്റിലായ ഇതര സംസ്ഥാനക്കാരന് തന്നെയാണോ പോളി ടെക്നിക് ഹോസ്റ്റലിലെ വിതരണക്കാരന് ഭായിയെന്നും സംശയമുണ്ട്. ഉത്തരേന്ത്യയില് നിന്നാണ് ഇയാള് കഞ്ചാവെത്തിക്കുന്നതെന്നാണ് അറിയുന്നത്. ട്രെയിന് മാര്ഗം വടക്ക് കിഴക്കന് സംസ്ഥാനങ്ങളില് നിന്ന് കേരളത്തിലേക്കെത്തുന്ന തൊഴിലാളികള് വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇയാള് പിടിയിലായാല് കളമശേരി പോളിടെക്നിക്കില് മാത്രമല്ല, നഗരത്തിലും പരിസരത്തും വിദ്യാര്ഥികള്ക്കും യുവാക്കള്ക്കും കഞ്ചാവെത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലകളിലൊന്നിനെ സംബന്ധിച്ച നിര്ണായക വിവരങ്ങള് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Kerala police are on the lookout for a suspect known as 'Bhai' who allegedly smuggled ganja into a polytechnic hostel in Kochi, highlighting concerns over drug trafficking in educational institutions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ
International
• 4 days ago
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ
uae
• 4 days ago
വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി
Kerala
• 4 days ago
രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം
Kerala
• 4 days ago
യുപിയില് മുസ്ലിം യുവതിയുടെ ബുര്ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര് അറസ്റ്റില്
National
• 4 days ago
വിസ, തൊഴില് നിയമലംഘനം; കുവൈത്തില് 419 പ്രവാസികള് അറസ്റ്റില്
Kuwait
• 4 days ago
ഇനി മുതല് ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള് പരിശോധിക്കാന് പുതിയ യൂണിറ്റ് രൂപീകരിക്കാന് ഒരുങ്ങി ദുബൈ പൊലിസ്
uae
• 4 days ago
ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു
Kerala
• 4 days ago
ഇറാന്- യു.എസ് മഞ്ഞുരുകുന്നു, ചര്ച്ചകളില് പ്രതീക്ഷ, അടുത്ത ചര്ച്ച ശനിയാഴ്ച
International
• 4 days ago
പള്ളി, ദര്ഗ, സ്ഥാപനങ്ങള്...സംഘ് പരിവാര് അവകാശവാദങ്ങള് അവസാനിക്കുന്നില്ല; ഒടുവിലത്തേത് സംഭലിലെ ഷാഹി മസ്ജിദിനോട് ചേര്ന്ന ദര്ഗ
National
• 4 days ago
ദുബൈയിലും ഷാര്ജയിലും 18 പുതിയ പാര്ക്കിംഗ് സ്ഥലങ്ങള് തുറന്ന് പാര്ക്കോണും സാലിക്കും
latest
• 4 days ago
അബ്ദുറഹീം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു
Saudi-arabia
• 4 days ago
ഇന്ന് നേരിയകുറവ്; പ്രതീക്ഷ വെക്കാമോ
Business
• 4 days ago
ഹജ്ജിന് മുന്നോടിയായി 8,000 നിയമലംഘകരെ നാടുകടത്തി സഊദി അറേബ്യ
Saudi-arabia
• 4 days ago
നൊബേല് സമ്മാന ജേതാവ് മരിയോ വര്ഗാസ് യോസ അന്തരിച്ചു
International
• 4 days ago
ഗസ്സ സിറ്റിയിലെ അവസാന ആശുപത്രിയും നിലച്ചു, ചികിത്സയിലിരുന്ന ഒരു കുരുന്ന് ജീവന് കൂടി പൊലിഞ്ഞു; ബോംബ് വര്ഷം തുടര്ന്ന് ഇസ്റാഈല്, 37 മരണം
International
• 4 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: മെഹുല് ചോക്സി ബെല്ജിയത്ത് അറസ്റ്റില്; ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് റിപ്പോര്ട്ട്
International
• 4 days ago
വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി
Kerala
• 4 days ago
എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി
Kerala
• 4 days ago
പഠന, ഗവേഷണ നിലവാരം വിലയിരുത്താന് ദുബൈയില് പുതിയ കേന്ദ്രം തുറന്നു
uae
• 4 days ago
ജിബ്ലി അത്ര സേഫല്ല; എഐ ഫോട്ടോ ആപ്പുകളെക്കുറിച്ച് സുരക്ഷാ ആശങ്ക പങ്കുവച്ച് യുഎഇയിലെ സൈബര് വിദഗ്ധര്
uae
• 4 days ago