HOME
DETAILS

ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ

  
Web Desk
March 19, 2025 | 4:23 AM

Drug-Influenced Murder Accused Claims Father-in-Law Was the Target

താമരശേരി (കോഴിക്കോട്): ഭാര്യയെ അല്ല ഭാര്യാ പിതാവിനെയാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്ന് മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വെളിപെടുത്തൽ. ഭാര്യയെ പിതാവ് തന്നിൽ നിന്ന് അകറ്റിയെന്നാണ് പ്രതി കാരണമായി പറയുന്നത്. ഭാര്യ ശിബിലയെ തന്നോടൊപ്പം പോരാൻ അബ്ദുറഹ്മാൻ അനുവദിച്ചില്ലെന്നും ഇയാൾ പൊലിസിന് മൊഴി നൽകി.  

ഇന്നലെ വൈകീട്ട് 6.35ഓടെയായിരുന്ന താമരശ്ശേരി പ്രദേശത്തെ നടുക്കി വീണ്ടും ലഹരിക്കൊല നടന്നത്.   ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസര്‍ ഭാര്യ ഷിബില (23) യെ വെട്ടിക്കൊല്ലുകയായിരുന്നു. ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഷിബിലയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടേറ്റ ഭാര്യാപിതാവ് അബ്ദുറഹ്മാനും (48) ഭാര്യാ മാതാവ് ഹസീനയും (42)  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  അബ്ദുറഹ്മാന്റെ നില അതീവ ഗുരുതമാണ്. 

വീട്ടുകാര്‍ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഇവിടെയെത്തിയ യാസിര്‍ ആദ്യം ഭാര്യ ഷിബിലയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടുക്കാനെത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് താമരശേരി പൊലിസില്‍ ഷിബില കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. യാസിര്‍ നിരന്തരം അക്രമിക്കുന്നുവെന്നും ചെലവിന് നല്‍കുന്നില്ലെന്നും ലഹരിക്ക് അടിമയാണെന്നുമായിരുന്നു പരാതി. പൊലിസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്. 

അക്രമത്തിനുശേഷം യാസിര്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. പൂനൂരിന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ വച്ച് ഇയാള്‍ കാറില്‍ ഇന്ധനം നിറച്ചശേഷം കടന്നുകളഞ്ഞതായാണ് വിവരം ലഭിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തു വെച്ചാണ് ഇയാള്‍ പിടിയിലായത്. 

പ്രണയ വിവാഹമയിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾ പിന്നിട്ടതോടെ യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്ന ഇയാൾ ഷിബിലയെ മർദ്ദിക്കാൻ തുടങ്ങി. അതിനിടെ ഷിബിലയുടെ സ്വർണ്ണാഭരണങ്ങള്‍ വിറ്റു പണം ധൂർത്തടിച്ചു. സഹികെട്ട ഒരു മാസം മുന്‍പാണ്  യാസിറിനെ ഉപേക്ഷിച്ച് മകളുമായി ഷിബില വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നൽകിയിരുന്നു.എന്നാല്‍ പൊലിസ് യാതൊരു നടപടിയും എടുത്തില്ലെന്നാണ്  ബന്ധുക്കള്‍ ആരോപിക്കുന്നത്. 

പ്രതി യാസർ ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തിയിരുന്നുവെന്ന്  അയൽവാസിയും പഞ്ചായത്ത് മെമ്പറുമായ ഡെന്നി വർഗ്ഗീസ് പറഞ്ഞു. ഷിബിലയുടെ SSLC സർട്ടിഫിക്കറ്റ് കൈമാറാനാണ് വന്നത്.  വൈകീട്ട് വന്ന് സലാം പറഞ്ഞ് പിരിയാമെന്ന് അപ്പോൾ പറഞ്ഞിരുന്നു. പിന്നീട് ഏഴുമണിയോടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നും ഡെന്നി കൂട്ടിച്ചേർത്തു. 

 

In a shocking revelation, the accused in the Thamarassery murder case claimed that his target was his father-in-law, not his wife. He alleged that his father-in-law kept his wife away from him. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  8 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  8 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  8 days ago
No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  8 days ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  8 days ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  8 days ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  8 days ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  8 days ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  8 days ago
No Image

ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി

Kerala
  •  8 days ago