HOME
DETAILS

ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം

  
Web Desk
March 19, 2025 | 5:30 AM

Gold Prices Surge Again Consumers Struggle as Rates Near 70000

കൊച്ചി: ഉപഭോക്താക്കളുടെ വയറ്റത്തടിച്ച് സ്വര്‍ണ വില ഇന്നും കൂടിയിരിക്കുകയാണ്. പൊടി പാറിയ കല്യാണ സീസണിലേക്ക് കടക്കാന്‍ തുടങ്ങുമ്പോഴാണ് ഈ പിടുത്തം വിട്ട പോക്കെന്ന് ഓര്‍ക്കണം. ഇതെന്ത് പോക്കാണെന്റെ പൊന്നേ എന്ന് തലയില്‍ കൈവെക്കുകയാണ് ഉപഭോക്താക്കള്‍. വല്ലപ്പോഴുമല്ല ദിനംപ്രതിയാണ് ഇപ്പോള്‍ വിലക്കയറ്റമെന്നതാണ് തിരിച്ചടി. അറുപതിനായിരം കടക്കുമോ എന്നതില്‍ നിന്ന് 65ലേക്കും അവിടുന്ന് ഇപ്പോഴിതാ 70ലേക്കും കടക്കുകയാണ് സ്വര്‍ണ വില. ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ തന്നെ ആയിരങ്ങള്‍ നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍. 

ആഗോള വിപണിയാവട്ടെ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ഒരു ഭാഗത്ത് ട്രംപിന്റെ താരിഫ് ഭീഷണി. മറു ഭാഗത്ത് ഇസ്‌റാഈലും റഷ്യയും തീര്‍ക്കുന്ന യുദ്ധ സാഹചര്യങ്ങള്‍. വിപണി കുഴഞ്ഞു മറിഞ്ഞതോടെ സ്വര്‍ണം വാങ്ങി സൂക്ഷിച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് ഒരു വിഭാഗം. ഇതെല്ലാം സ്വര്‍ണ വിപണിയേയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തിലെ ഇന്നത്തെ വില പരിശോധിക്കാം
22 കാരറ്റ് സ്വര്‍ണം പവന് 66,320 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 66000 ആയിരുന്നു. 320 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. അതനുസരിച്ച് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഗ്രാം സ്വര്‍ണം വാങ്ങാന്‍ 8,290 രൂപ വേണം. ആഭരണമാണെങ്കില്‍ വില ഇനിയും കൂടും.

ALSO READ: പിടി തരാതെ കുതിക്കുന്ന സ്വര്‍ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്‌കൗണ്ട് ഓഫറുമായി ജ്വല്ലറികള്‍ 

ഇനി 18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യമെടുക്കാം. പവന് 264 രൂപ വര്‍ധിച്ച് 54,264 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 33 രൂപ കൂടി 6783ഉം ആണ്.  24 കാരറ്റിലേക്ക് വന്നാല്‍ 352 രൂപ കൂടി 72,352 രൂപയായി. ഗ്രാമിന് 44 രൂപ കൂടി 9,044 രൂപയും. വെള്ളിയുടെ വില ഗ്രാമിന് 111 രൂപ എന്ന നിരക്കില്‍ തന്നെ തുടരുകയാണ്.

ഇന്ന് 22 കാരറ്റില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ 72000 രൂപ ചെലവ് വരുമെന്ന് വ്യാപാരികള്‍ പറയുന്നു. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനവും നികുതി മൂന്ന് ശതമാനവുമാണ്.  18 കാരറ്റ് വാങ്ങാന്‍ 60000 രൂപ ചെലവ് പ്രതീക്ഷിക്കാം.  22 കാരറ്റിനേക്കാള്‍ 12000 രൂപ കുറവാണ് 18 കാരറ്റിന്. അതുകൊണ്ട് തന്നെ സാധാരണ ഉപ.യോഗത്തിന് വേണ്ടി സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍  അവര്‍ക്ക് 18 കാരറ്റ് വാങ്ങിയാല്‍ മതി. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പുമുള്ള ആഭരണങ്ങളാണ് 18 കാരറ്റ്. 22 കാരറ്റില്‍ 92 ശതമാനവും സ്വര്‍ണമായിരിക്കും. ബാക്കി എട്ട് ശതമാനം മാത്രമാണ് ചെമ്പ്. ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന് വേണ്ടി സ്വീകരിക്കില്ല എന്നത് മാത്രമാണ് 18 കാരറ്റിനുള്ള വെല്ലുവിളി. 

ALSO READ: ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3037 ഡോളറാണ് ഏറ്റവും പുതിയ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ആഗോളവാപണിയില്‍ സ്വര്‍ണത്തിന് നല്ല ഡിമാന്‍ഡ് ആണ് കാണിക്കുന്നത്. നിക്ഷേപകരും സെന്‍ട്രല്‍ ബാങ്കുകളും ഒരുപോലെ സ്വര്‍ണ വാങ്ങിക്കൂട്ടുന്നതാണ് ഇതിന് കാരണമായി പറയുന്നത്. സ്വര്‍ണ വില കൂടിക്കൂടി ഒരു പരിധിയിലെത്തിയാല്‍ ഇവര്‍ ഇത് വിറ്റ് ലാഭമെടുക്കാന്‍ തുടങ്ങുമെന്നും അപ്പോള്‍ സ്വര്‍ണ വില കുത്തനെ കുറയുമെന്നും കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നു. അതേസമയം, വലിയ തോതിലുള്ള ഇടിവുണ്ടാവുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് സൂചന. 

ഡോളര്‍ കരുത്ത് കൂടിയാലും സ്വര്‍ണവില കുറയും. എന്നാല്‍ അതിനുള്ള സാധ്യതയും കാണുന്നില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 103.34 എന്ന നിരക്കിലാണ് ഇന്ന് ഡോളര്‍ സൂചിക. രൂപയുടെ മൂല്യം 86.63 ആയി ഉയര്‍ന്നിട്ടുമുണ്ട്.

 

As the wedding season approaches, gold prices continue to rise, leaving consumers worried. The steady surge has pushed rates close to ₹70,000 for 8 gram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  4 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  4 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  4 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  4 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  4 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  4 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  4 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  4 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  4 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  4 days ago