ഷെയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ യുഎഇയെ പുകഴ്ത്തി ട്രംപ്; ടെക് ഭീമന്‍മാരുമായും കൂടിക്കാഴ്ച, അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍
വാഷിംങ്ടണ്‍: യുഎഇയും അമേരിക്കയും തമ്മിലുള്ള നയതനന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂണ്‍ ബിന്‍ സായിദ് വാഷിംങ്ടണില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷയെക്കുറിച്ചും 'സാമ്പത്തിക, സാങ്കേതിക ഭാവികളുടെ പുരോഗതിക്കായി നമ്മുടെ പങ്കാളിത്തം എങ്ങനെ വര്‍ധിപ്പിക്കാം' എന്നതിനെക്കുറിച്ചും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
ഷയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ അമേരിക്കയുമായുള്ള യുഎഇയുടെ നയതന്ത്ര ബന്ധത്തെ ട്രംപ് പുകഴ്ത്തിയത് ശ്രദ്ധേയമായി. ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഡാറ്റാ സെന്ററുകളെ തണുപ്പിക്കാന്‍ സഹായിക്കുന്ന സ്‌പെഷ്യാലിറ്റി കെമിക്കലുകളുടെയും ശേഷി വര്‍ധിപ്പിക്കുന്ന ADNOC യുടെ അന്താരാഷ്ട്ര നിക്ഷേപ വിഭാഗമായ XRG വഴിയുള്ള യുഎസ് ഇടപാടുകളില്‍ അബൂദബി കണ്ണുവയ്ക്കുന്നുണ്ട്. ഏറ്റവും നൂതനമായ AI ചിപ്പുകളിലേക്കുള്ള സ്ഥിരമായ മാറ്റവും യുഎഇ ലക്ഷ്യമിടുന്നുണ്ട്. യുഎസ് സമീപ ഭാവിയില്‍ നടപ്പാക്കാന്‍ സാധ്യതയുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ AI മോഡലുകള്‍ വികസിപ്പിക്കാനുള്ള യുഎഇയുടെ വമ്പന്‍ അഭിലാഷങ്ങള്‍ക്ക് ഭീഷണിയായേക്കാം.
അമേരിക്കന്‍ ടെക്, ഫിനാന്‍സ് ഭീമന്മാരെ യുഎഇ ഇതിനകം കീഴടക്കിക്കഴിഞ്ഞു. യുഎഇ സര്‍ക്കാരിലുടനീളം AI സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തഹ്നൂന്‍ മൈക്രോസോഫ്റ്റുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. അതേസമയം എന്‍വിഡിയയുടെയും എലോണ്‍ മസ്‌കിന്റെയും xAI, അബൂദബിയിലെ MGX, മൈക്രോസോഫ്റ്റ് എന്നിവയുടെ പിന്തുണയോടെ 30 ബില്യണ്‍ ഡോളറിന്റെ ബ്ലാക്കറോക്ക് എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിത്തത്തില്‍ ചേരാന്‍ സമ്മതം അറിയിച്ചിരുന്നു.
ടെസ്‌ലയുടെ സ്ഥാപകനും ആഗോള ടെക് ഭീമനുമായ ഇലോണ്‍ മസ്‌ക്, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആമസോണിന്റെ ജെഫ് ബെസോസ്, ഒറാക്കിളിന്റെ ലാറി എലിസണ്‍, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ബ്ലാക്ക് റോക്കിന്റെ ലാറി ഫിങ്ക്, പലന്തിറിന്റെ അലക്‌സ് കാര്‍പ്പ് എന്നിവരുമായും ഷെയ്ഖ് തഹ്നൂന്‍ കൂടിക്കാഴ്ച നടത്തിയേക്കും.
US President Donald Trump praised the UAE during his meeting with Sheikh Tahnoon bin Zayed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."