
കൊന്ന് കൊതി തീരാതെ ഇസ്റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ

ഗസ്സ സിറ്റി: ലോകരാജ്യങ്ങളുടെ എതിര്‍പ്പവഗണിച്ച് യു.എസ് പിന്തുണയോടെ ഗസ്സയിലെ നിരപരാധികളെ ബോംബിട്ട് കൊല്ലുന്നതു തുടര്‍ന്ന് ഇസ്റാഈല്‍. മൂന്നു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 590ലേറെ ഫലസ്തീനികളെയാണ് ഇസ്റാഈല്‍ കൊന്നൊടുക്കിയത്.
ഇന്നലെ മാത്രം 110 ഫലസ്തീനികളാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ മൂന്നു ദിവസത്തിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 506 ആയി. ഇതില്‍ 200 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. 909ലേറെ പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ ഗസ്സയില്‍ കരയാക്രമണവും തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു.
എവിടേക്കും ഒന്ന് മാറി നില്ക്കാന് പോലും ഇടം നല്‍കാതെ തെക്കു ഭാഗത്തും വടക്കു ഭാഗത്തും ഒരേസമയം ആക്രമണം നടത്തുന്നതാണ് ഇസ്റാഈല്‍ ഇത്തവണ സ്വീകരിച്ച രീതി. തെക്കന്‍ ഗസ്സയിലെ റഫയില്‍ കരസേന ആക്രമണം നടത്തുകയാണെന്നും ബൈത്ത് ലാഹിയ പട്ടണത്തിനും മധ്യ പ്രദേശങ്ങള്‍ക്കും സമീപം വടക്കന്‍ ഭാഗത്തേക്ക് സൈന്യം അതിക്രമിച്ചു കയറുകയാണെന്നും സയണിസ്റ്റ് സേന തന്നെ അറിയിച്ചു. ഉപരോധത്തില്‍ നരകിക്കുന്ന ഗസ്സക്കാരെ വീണ്ടും നാടുകടത്താനുള്ള ശ്രമത്തിലാണ് ഇസ്റാഈല്‍. ഖാന് യൂനുസിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് താമസസ്ഥലം ഉപേക്ഷിച്ച് പോകാന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം ഗസ്സ ആക്രമണം പുനരാരംഭിച്ചതിനെതിരായ ജനരോഷം ഇസ്റാഈലില്‍ ശക്തിപ്രാപിച്ചു. പടിഞ്ഞാറന്‍ ജറൂസലേമിലെ നെതന്യാഹുവിന്റെ വസതിക്കു പുറത്തുനടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ബാരിക്കേഡ് തകര്‍ത്തെത്തിയ പ്രതിഷേധക്കാരെ നേരിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്സ ആക്രമണം ഹമാസിന്റെ പിടിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന് അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
അതിനിടെ ഇസ്റാഈലിന് നേരെ ഹമാസ് റോക്കറ്റ് അയച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തലിന് ശേഷം ആക്രമണം പുനരാരംഭിച്ച ഇസ്റാഈലിന് നേരെ ഹമാസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ആദ്യ ആക്രമണമാണിത്.
ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ യമനിലെ ഹൂത്തികള്‍ ഇസ്റാഈലിലേക്ക് ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തി. അധിനിവിഷ്ട ജഫയിലെ ബെന്ഗൂറിയന് വിമാനത്താവളമാണ് ആക്രമണത്തിനിരയായത്. അവിടേക്ക് രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയച്ചതായി ഹൂത്തി വക്താവ് യഹ്യ സരീ അറിയിച്ചു. ആക്രമണം ലക്ഷ്യം കണ്ടതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ത്തതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു. യമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം നടന്നതിനു പിന്നലെ ഇത് രണ്ടാംതവണയാണ് ഹൂത്തികള്‍ ഇസ്റാഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തുന്നത്. ഹൂത്തികളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അവര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന് നിര്‍ത്തണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
Israel, with U.S. support, continues airstrikes on Gaza City, killing over 590 Palestinians, including 200 children, in just three days. The ongoing military campaign has caused significant casualties, with over 900 injured.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 4 days ago
അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
qatar
• 4 days ago
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍
Kerala
• 4 days ago
മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്
National
• 4 days ago
മ്യാന്മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു
National
• 4 days ago
ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ
uae
• 4 days ago
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര് മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
uae
• 4 days ago
സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം
latest
• 4 days ago
വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്കി വിജയ്
National
• 4 days ago
'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം
Kerala
• 5 days ago
കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം
National
• 5 days ago
'ജനാധിപത്യത്തിന്റെ മാതാവല്ല, സ്വേച്ഛാധിപത്യത്തിന്റെ പിതാവാണ്'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
National
• 5 days ago
കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു
Kuwait
• 5 days ago
വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ 36 കിലോമീറ്റര്‍ പുതിയ ഡ്രെയിനേജ് ലൈനുകള്‍ നിര്‍മിക്കാന്‍ ദുബൈ
uae
• 5 days ago
ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത പേയ്മെന്റ് വാലറ്റ് പദ്ധതി ഉടൻ നടപ്പിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്
qatar
• 5 days ago
കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു
National
• 5 days ago
പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ: വിവരം നല്‍കുന്നവർക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം നൽകും
Kerala
• 5 days ago
കോഴിക്കോട് ഫറോക്കിൽ 15കാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി
Kerala
• 5 days ago
ഉക്രൈനിലെ സുമി നഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി
International
• 5 days ago
'ഇതാണ് നമുക്ക് വേണ്ട ദുബൈ'; ദുബൈ എയര്‍പോട്ട് ഓഫീസറെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 5 days ago
മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു
Kerala
• 5 days ago