
രോഹിത്തിന്റെ പകരക്കാരനായി ഇറങ്ങി ഞെട്ടിച്ച് മലപ്പുറംകാരൻ; അരങ്ങേറ്റത്തിൽ ചെന്നൈയെ വിറപ്പിച്ചു

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി മലയാളി താരം വിഘ്നേഷ് പുത്തൂർ. ചെന്നൈയ്ക്കെതിരെ രോഹിത് ശർമ്മയ്ക്ക് പകരം ഇമ്പാക്ട് പ്ലെയർ ആയാണ് വിഘ്‌നേശ് കളത്തിലിറങ്ങിയത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. തന്റെ ആദ്യ ഓവറിൽ തന്നെ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയാണ് കേരള താരം തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയും വീഴ്ത്തി വിഘ്‌നേഷ് തിളങ്ങി.
വിഗ്നേഷ് തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ് വിഗ്നേഷ്. മെഗാ ലേലത്തിൽ ലയത്തിൽ 30 ലക്ഷം രൂപയ്ക്ക് ആയിരുന്നു ഈ 23കാരനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അണ്ടർ 14, അണ്ടർ 19 വിഭാഗത്തിൽ കേരള ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സീസണിൽ ആലപ്പിൾസിന് വേണ്ടിയായിരുന്നു വിഘ്‌നേഷ് കളിച്ചിരുന്നത്. ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു താരത്തെ കേരള ക്രിക്കറ്റിൽ ലീഗിൽ എത്തിച്ചത്.
അതേസമയം ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 25 പന്തിൽ 31 റൺസ് നേടിയ തിലക് വർമ്മയാണ് മുംബൈ നിരയിലെ ടോപ്പ് സ്കോറർ. രണ്ടു വീതം ഫോറുകളും സിക്സുകളും ആണ് തിലക് നേടിയത്. സൂര്യകുമാർ യാദവ് 26 പന്തിൽ 29 റൺസും ദീപക് ചഹർ 15 പന്തിൽ പുറത്താവാതെ 28 റൺസ് നേടി മുംബൈയെ മാന്യമായ സ്കോറിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ചെന്നൈയുടെ ബൗളിംഗ് നിരയിൽ നൂർ അഹമ്മദ് നാല് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. നാല് ഓവറിൽ വെറും 18 റൺസ് മാത്രം വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റുകളും നേടി തിളങ്ങി. ആർ അശ്വിൻ, നഥാൻ എലിയാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Vignesh Puthur great performance in first match ipl 2025 Mumbai Indians vs Chennai Super Kings
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 20 hours ago
ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ
National
• 21 hours ago
ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ
uae
• 21 hours ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 21 hours ago
സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 21 hours ago
സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• a day ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago