HOME
DETAILS

തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക് 

  
March 24, 2025 | 4:48 PM


കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ പാർട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഒരാൾക്ക് ദാരുണാന്ത്യം. ഉത്തർഗരായിൽ തിങ്കളാഴ്ച രാവിലെ ഡിഎംകെ പാർട്ടി പ്രവർത്തകർ കൊടിമരം നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യരിൽ തട്ടിയാണ് അപകടം ഉണ്ടായത്. 53 വയസ്സ് പ്രായമുള്ള കെ രാമ മൂർത്തിയാണ് മരിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരുക്ക് സംഭവിക്കുകയും ചെയ്തു. 

തിങ്കളാഴ്ച രാവിലെയാണ് അഞ്ച് ഡിഎംകെ പ്രവർത്തകർ പ്രദേശത്ത് സ്ഥാപിച്ചിരുന്ന 20 അടിയോളം ഉയരമുള്ള കൊടിമരം നീക്കം ചെയ്യാൻ തുടങ്ങിയിടുന്നത്. എന്നാൽ ഇതിനിടെ വൈദ്യുതി കമ്പിയിൽ കൊടിമരം തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ സ്ഥലത്തെത്തുകയും പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. ആശുപത്രിയിൽ എത്തുന്നതിനു മുമ്പേ ഒരാൾ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. പരുക്കേറ്റ നാല് ആളുകളും ഗുരുതരാവസ്ഥയിൽ ആണുള്ളത്. സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദേശീയപാതകൾക്ക് അടുത്തുള്ള പാർട്ടി കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് മദ്രാസ് കോടതി അടുത്തിടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പാർട്ടിയുടെ എല്ലാ കൊടിമരങ്ങളും വേഗത്തിൽ നീക്കം ചെയ്യണമെന്ന നിർദ്ദേശം പ്രവർത്തകർക്ക് ലഭിച്ചത്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ ആണ് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നത്.

Accident while removing party flagpole in Tamil Nadu; One dead, four injured



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  2 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  2 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  2 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  2 days ago