HOME
DETAILS

ഓണത്തിനൊരു കൈത്താങ്ങുമായി വിദ്യാര്‍ഥിനികള്‍

  
backup
September 04, 2016 | 12:12 AM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b4%be


കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായി നാഷനല്‍ സര്‍വിസ് സ്‌കീം പെണ്‍കുട്ടികള്‍. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ് എന്‍.എസ്.എസ് യൂനിറ്റാണ് 'ഓണത്തിനൊരു കൈത്താങ്ങ്' എന്ന പേരില്‍ 10,000 വീടുകളില്‍ ജനകീയ സര്‍വേ നടത്തി സഹായം ആവശ്യമുള്ളവരെ കണ്ടെത്തി വിഭവ സമാഹരണം നടത്തിയത്. ഒക്ടോബര്‍ എട്ടുവരെ സമാഹരിക്കുന്ന തുകയാണു വിവിധ വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുക. നിലവില്‍ 25 ലക്ഷം രൂപയുടെ പദ്ധതികളില്‍ തീരുമാനമായി. വിഭവ ശേഖരണം 50 ലക്ഷത്തില്‍ എത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു സംഘാടകര്‍ പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 10,000 വീടുകളില്‍ ജനകീയ ആരോഗ്യ സര്‍വേ ആയിരുന്നു ആദ്യം നടത്തിയത്. പിന്നീട് ആന്റി പ്ലാസ്റ്റിക് ക്യാംപയിനുമായി വിദ്യാര്‍ഥിനികള്‍ അതേ വീടുകളിലത്തെി. അയല്‍വാസിയെ അറിയുക എന്നതായിരുന്നു മൂന്നാമത്തെ ക്യാംപയിന്‍. തുടര്‍ന്ന് ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങളാണു 'ഓണത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലേക്കെത്തിയത്. 10,000 വീടുകളിലെ വിഭവങ്ങള്‍ 300 നിര്‍ധന കുടുംബങ്ങള്‍ക്കു വീതിച്ചുനല്‍കുകയാണു പദ്ധതി വഴി നടപ്പാക്കുന്നത്.
സ്‌നേഹവീടും ഓണക്കോടിയും ചികിത്സാസഹായവും കോളജില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. 7.50 ലക്ഷം രൂപയ്ക്കു നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ ജോസ് ചിറമുഖത്തിനു കൈമാറി. 40 പേര്‍ക്കാണു 1000 രൂപ വീതമുള്ള ഓണക്കോടികള്‍ വിതരണം ചെയ്തത്. 40 അന്ധര്‍ക്ക് നടക്കാന്‍ സഹായിക്കുന്ന മൊബിലിറ്റി സ്റ്റിക്കും സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനവും വിവിധ പദ്ധതികളുടെ വിതരണവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി ഓമന അധ്യക്ഷയായി. സ്‌പെഷല്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് അജ്മലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ആദരിച്ചു. വേങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അജ്മലിനു നിര്‍മിച്ചുനല്‍കുന്ന വീടിന് എന്‍.എസ്.എസ് യൂനിറ്റുകളുടെ വക 10,000 രൂപയും സമ്മാനിച്ചു.
അജ്മലിന്റെ വീട് നിര്‍മാണത്തില്‍ എന്‍.എസ്.എസ് വീണ്ടും സഹായം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. ജോബി വര്‍ഗീസ്, പ്രൊഫ. വിനീത പി നായര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
കെ.പി മുഹമ്മദ്, കെ ബാലചന്ദ്രന്‍, ശില്‍പ ജോണ്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago