HOME
DETAILS

ചെറിയ പെരുന്നാൾ അവധിക്കാലം; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബൂദബി

  
March 29 2025 | 14:03 PM

 Abu Dhabi Releases Safety Guidelines for Short Eid Break

ചെറിയ പെരുന്നാൾ അവധിക്കാലത്ത് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ നൽകിയിരിക്കുകയാണ് അബൂദബി പൊലിസും, അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി തയ്യാറാക്കിയിട്ടുള്ള മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ട്രാഫിക് നിയമങ്ങൾ പാലിക്കൽ, വേഗത നിയന്ത്രണം, അടിയന്തിര വാഹനങ്ങൾക്ക് വഴിയൊരുക്കൽ എന്നിങ്ങനെ സുരക്ഷിതമായ ഡ്രൈവിംഗ് രീതികളിൽ പാലിക്കണമെന്ന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, സ്റ്റണ്ടുകൾ എന്നിവ ഒഴിവാക്കാനും മോട്ടോറിസ്റ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ചാർജറുകൾ, എക്സ്റ്റൻഷൻ കേബിളുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശം നൽകി. കുട്ടികൾ പ്രധാന റോഡുകൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും, കുട്ടികൾ റോഡുകൾ മുറിച്ചുകടക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി അറിയിച്ചു.  

അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികൾ ഉപയോ​ഗിച്ചുകൊണ്ട്, ചെറിയ പെരുന്നാൾ അവധിക്കാലത്ത് അടിയന്തര സാഹചര്യങ്ങൾ നേരിടാനും, സുഗമമായ ഗതാഗതം നിലനിർത്താനും, പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനങ്ങൾ.

Abu Dhabi has released safety guidelines for the upcoming Eid Al-Fitr holidays, urging residents and visitors to follow precautionary measures to ensure a safe and joyful celebration. Authorities emphasize adherence to traffic rules, public safety protocols, and COVID-19 precautions (if applicable). Stay informed and enjoy a secure festive season!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു

Kerala
  •  5 days ago
No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു; മൊഴിയില്‍ ഉറച്ച നിലപാട് 

Kerala
  •  5 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  5 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  5 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  5 days ago
No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  5 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  5 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  5 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  6 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  6 days ago