HOME
DETAILS

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

  
November 04, 2025 | 10:02 AM

qatar ministry of interior warns drivers about child safety in vehicles

ദോഹ: ഓടുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI). കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഒഴിവാക്കാനാവാത്ത ഒരു ഉത്തരവാദിത്തമാണ്, ഓപ്ഷനല്ല എന്നും മന്ത്രാലയം വ്യക്തമാക്കി. 

പ്രധാന നിർദ്ദേശങ്ങൾ

  • പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (55)-ന്റെ ക്ലോസ് (3) പ്രകാരം ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തിയാണ്. 
  • ഒരു വാഹനാപകടമുണ്ടായാൽ, മുൻസീറ്റിലിരിക്കുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച് എട്ട് മടങ്ങ് കൂടുതൽ ഗുരുതരമായ പരുക്കുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 

  • മുതിർന്നവർക്ക് വേണ്ടിയാണ് എയർബാ​ഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ ശക്തിയും കുട്ടികളുടെ ചെറിയ ശരീരവും അപകടത്തിൽ കുട്ടികൾക്കുണ്ടാകുന്ന പരുക്ക് മാരകമാകാൻ ഇടവരുത്തുമെന്നും എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
  • കുട്ടികളെ എപ്പോഴും പിൻസീറ്റിൽ മാത്രമേ ഇരുത്താവൂ. കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമായ സുരക്ഷാ സീറ്റിൽ (child safety seat) അവരെ ഇരുത്തണം.
  • സുരക്ഷാ സീറ്റ് കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെന്നും എല്ലാ യാത്രകളിലും സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും മുതിർന്നവർ ഉറപ്പാക്കണം.
  • ഒരു കാരണവശാലും കുട്ടിയെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകരുത്.

The Qatar Ministry of Interior (MoI) has issued a warning to drivers regarding the importance of ensuring child safety while transporting them in vehicles. The ministry emphasized that ensuring the safety of children is an indispensable responsibility and not an option.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  5 hours ago
No Image

അൽ ഐനിൽ ആദ്യമായി 'മനാർ അബൂദബി'; രാത്രിയിൽ പ്രകാശപൂരിതമായി ഈന്തപ്പനത്തോട്ടങ്ങൾ

uae
  •  5 hours ago
No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  6 hours ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  6 hours ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  7 hours ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  7 hours ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  8 hours ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  8 hours ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  8 hours ago