HOME
DETAILS

നവരാത്രി ആഘോഷം; യുപിയില്‍ ഉടനീളം ഇറച്ചികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍

  
March 30 2025 | 09:03 AM

Navratri celebrations the Yogi government in Uttar Pradesh has imposed restrictions on meat shops across the state

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നവരാത്രി ആഷോഷത്തോട് അനുബന്ധിച്ച് ഇറച്ചികടകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ആരാധനാലയങ്ങളുടെയും, മതകേന്ദ്രങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന പാടില്ലെന്നാണ് ഉത്തരവ്. അനധികൃത അറവുശാലകള്‍ അടച്ച് പൂട്ടാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 6ന് രാമനവമി ദിനത്തില്‍ സംസ്ഥാനം മുഴുവനും മത്സ്യ-മാംസ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ല ഭരണാധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച ചെറിയ പെരുന്നാള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഉത്തരവ് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നേരത്തെ മാര്‍ച്ച് 30 മുതല്‍ ഒന്‍പത് ദിവസത്തേക്ക് വാരണാസിയില്‍ മത്സ്യ-മാംസ വില്‍പ്പനക്ക് വാരണാസി ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 
ഇറച്ചികടകളും, മീന്‍കടകളും, കോഴിക്കടകളും പൂട്ടിയിടണമെന്നാണ് വാരണാസി ഭരണകൂടം ഉത്തരവിറക്കിയത്. 

ഹിന്ദുക്കള്‍ നവരാത്രിയെ പവിത്രമായാണ് കാണുന്നതെന്നും, ഇക്കാര്യം മുസ്‌ലിങ്ങള്‍ പരിഗണിക്കണമെന്നുമാണ് വാരണാസി മേയര്‍ അശോക് കുമാര്‍ തിവാരി പറഞ്ഞത്. 

സമാനമായി ഈ മാസം തുടക്കത്തില്‍ കാശിവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ 26 നോണ്‍ വെജ് ഹോട്ടലുകള്‍ യുപി സര്‍ക്കാര്‍ അടച്ച് പൂട്ടിയിരുന്നു. നൈസാദക്, ബെനിയബാഗ് എന്നീ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നോണ്‍ വെജ് വില്‍പ്പനക്കെതിരെ കര്‍ശന നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമെയാണ് ചെറിയ പെരുന്നാള്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ യുപി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ഇറച്ചികടകള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. 

The Uttar Pradesh bjp government has banned meat sales near religious places during Navratri and ordered the closure of illegal slaughterhouses. Strict action will be taken against violators

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  a day ago
No Image

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും

uae
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം വളാഞ്ചേരി സ്വദേശിക്ക്‌ രോഗം സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

International
  •  a day ago
No Image

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

Football
  •  a day ago
No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  a day ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  a day ago
No Image

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

National
  •  a day ago
No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  a day ago