HOME
DETAILS

റമദാനില്‍ ഇരുഹറമുകളിലുമായി വിതരണം ചെയ്തത് 24 ദശലക്ഷത്തിലധികം ഇഫ്താര്‍ പൊതികള്‍ 

  
Shaheer
April 04 2025 | 17:04 PM

More than 24 million Iftar kits distributed in both Harams during Ramadan

റിയാദ്: റമദാനില്‍ ഇരു ഹറമുകളിലെയും വിശ്വാസികള്‍ക്ക് വിതരണം ചെയ്തത് 24 ദശലക്ഷത്തിലധികം ഇഫ്താര്‍ പൊതികള്‍.

ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ക്ക് സുഗമമായി ആരാധന നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരു ഹറമുകളിലും ഈ സേവനം നടത്തിയതെന്നും ഇത് പരസ്പരാശ്രിതത്വത്തിന്റെയും ആതിഥ്യമര്യാദയുടെയും ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായും രണ്ട് വിശുദ്ധ പള്ളികളുടെ കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റി അറിയിച്ചു.

ശനിയാഴ്ച അവസാനിച്ച റമദാനില്‍ 122 ദശലക്ഷത്തിലധികം മുസ്‌ലിംകളാണ് രണ്ട് പള്ളികളിലുമായി എത്തിയത്.

ഇവരില്‍ 92.1 ദശലക്ഷം തീര്‍ത്ഥാടകര്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലും 30.1 ദശലക്ഷം തീര്‍ത്ഥാടകര്‍ മദീനയിലെ മസ്ജിദുന്നബവിയിലുമാണ് എത്തിയത്. റമദാന്‍ സാധാരണയായി ഉംറ തീര്‍ത്ഥാടനത്തിന്റെ പീക്ക് സീസണാണ്. 

സഊദി അറേബ്യയ്ക്ക് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകളാണ് റമദാനില്‍ ആരാധന നടത്തുന്നതിനും ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി പുണ്യസ്ഥലത്തേക്ക് ഒഴുകിയെത്തിയത്.

ഈ വര്‍ഷത്തെ റമദാനിലെ 26-ാം ദിനത്തില്‍ ഏകദേശം 800,000 തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 4 ദശലക്ഷത്തിലധികം വിശ്വാസികളാണ് മക്കയിലെ ഹറമില്‍ എത്തിയത്. ഉംറ നിര്‍വഹിച്ചതിനുശേഷം നിരവധി തീര്‍ത്ഥാടകര്‍ സാധാരണയായി മദീനയിലേക്ക് പോയി പ്രവാചകന്റെ പള്ളിയും നഗരത്തിലെ മറ്റ് ഇസ്‌ലാമിക സ്മാരകങ്ങളും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്.

Over 24 million Iftar kits were distributed in both the Grand Mosque in Mecca and the Prophet’s Mosque in Medina during Ramadan, ensuring thousands of worshippers could break their fast.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

National
  •  8 hours ago
No Image

ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ

National
  •  8 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ

uae
  •  8 hours ago
No Image

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ

uae
  •  9 hours ago
No Image

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

Kerala
  •  9 hours ago
No Image

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും

organization
  •  10 hours ago
No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  11 hours ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  11 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  13 hours ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  13 hours ago