HOME
DETAILS

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കുവൈത്തില്‍ വീണ്ടും പവര്‍ കട്ട് ഏര്‍പ്പെടുത്തിയേക്കും

  
Web Desk
April 05, 2025 | 5:30 PM

Electricity consumption is soaring Kuwait may impose another power cut

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതിനാലും ആറ് ഗവര്‍ണറേറ്റുകളിലെ ചില സെക്കന്‍ഡറി സബ്‌സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലും ശനിയാഴ്ച മുതല്‍ ഒരാഴ്ച പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍ കുവൈത്ത്.  

അറ്റകുറ്റപ്പണി ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദിഷ്ട പ്രദേശങ്ങളും സമയങ്ങളും അനുസരിച്ച് വൈദ്യുതി തടസ്സപ്പെടുമെന്ന് കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു.

'ജോലിയുടെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് അറ്റകുറ്റപ്പണിയുടെ സമയപരിധി നീളുകയോ കുറയുകയോ ചെയ്യും,' മന്ത്രാലയം ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

വേനല്‍ക്കാലത്ത് പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിനായി ഉയര്‍ന്ന വൈദ്യുതി ലോഡും ചില വൈദ്യുതി ഉല്‍പാദന യൂണിറ്റുകളുടെ അറ്റകുറ്റപ്പണികളും കാരണം രാജ്യത്തെ എട്ട് കാര്‍ഷിക, വ്യാവസായിക മേഖലകളിലെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബുധനാഴ്ച മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിന് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ അധികാരികള്‍ പൗരന്മാരോടും പ്രവാസികളോടും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനിലയെത്തുടര്‍ന്ന് വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്തെ 40 ലധികം പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുവൈത്ത് ആദ്യമായി താല്‍ക്കാലിക റോളിംഗ് പവര്‍കട്ട് ഏര്‍പ്പെടുത്തിയത്.

Electricity consumption in Kuwait is rising rapidly, putting pressure on the power grid. Authorities may implement another round of power cuts to manage the demand and prevent outages during the peak summer season.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

11 പന്തിൽ അർദ്ധസെഞ്ച്വറി; റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതു താരോദയം

Cricket
  •  2 days ago
No Image

ഡൽഹി സ്ഫോടനം; നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവെച്ച് രാജ്യതലസ്ഥാനത്ത് നിന്നുള്ള യുഎഇ പ്രവാസികൾ 

uae
  •  2 days ago
No Image

പത്തനംതിട്ടയിൽ സിപിഐഎമ്മിന് തിരിച്ചടി; വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക്; 'മാഫിയ ബന്ധം' ആരോപണം

Kerala
  •  2 days ago
No Image

അമിത് ഷാ 'കഴിവുകെട്ട' ആഭ്യന്തരമന്ത്രി; രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖർഗെ

National
  •  2 days ago
No Image

യുഎഇയിൽ ഇന്ന് മുതൽ നവംബർ 13 വരെ സൈനിക സുരക്ഷാ പരിശീലനം; ഫോട്ടോ എടുക്കുന്നതിന് കർശന വിലക്ക്

uae
  •  2 days ago
No Image

കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ്

crime
  •  2 days ago
No Image

എറണാകുളത്ത് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം; ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് പണം കവർന്നു

Kerala
  •  2 days ago
No Image

വിവരാവകാശ അപേക്ഷകളിൽ ഫീസ് അടക്കാന്‍ അറിയിപ്പില്ലെങ്കിൽ രേഖകൾ സൗജന്യം; കാലതാമസത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കമീഷണർ ടി.കെ. രാമകൃഷ്ണൻ

Kerala
  •  2 days ago
No Image

ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പേ ഈ കേന്ദ്രങ്ങളിൽ നിന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  2 days ago
No Image

എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: എയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്

Kerala
  •  2 days ago