HOME
DETAILS

ദെയ്‌റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു

  
April 07, 2025 | 9:36 AM

Dubai to Construct 8-Lane Bridge Connecting Deira and Bur Dubai Over Dubai Creek

ദുബൈ: ദെയ്‌റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു. മേഖലയിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാലം സഹായിക്കും. റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പറയുന്നത് പ്രകാരം, 78.6 കോടി ദിര്‍ഹം ചെലവിലാണ് ഈ പാലം നിര്‍മിക്കുന്നത്. 1,425 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ ഓരോ ദിശയിലും നാല് വരി പാതകള്‍ ഉണ്ടാകും.

ഇന്‍ഫിനിറ്റി ബ്രിഡ്ജിനെയും പോര്‍ട്ട് റാഷിദ് ഡവലപ്‌മെന്റ് ഏരിയയെയും ബന്ധിപ്പിക്കുന്നതായിരിക്കുെം ഈ പുതിയ പാലം. മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് കടന്നു പോകാനാവുന്ന തരത്തിലായിരിക്കും പാലത്തിന്റെ നിര്‍മ്മിതി. ദുബൈ ക്രീക്കിന്റെ ഉപരിതലത്തില്‍ നിന്ന് 18.5 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിക്കപ്പെടുന്നത്. കപ്പലുകള്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാന്‍ വേണ്ടി 75 മീറ്റര്‍ വീതിയുള്ള നാവിഗേഷന്‍ ചാനലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ടി എലിവേറ്റര്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ദുബൈ ദ്വീപുകളുടെ ഇരുവശത്തെയും റോഡുകളുമായി പുതിയ പാലത്തെ ബന്ധിപ്പിക്കുന്നതിനായി രണ്ട് കിലോമീറ്റര്‍ നീളത്തിലുള്ള അപ്രോച്ച് റോഡുകള്‍ നിര്‍മിക്കും. ജനസംഖ്യയിലെ വര്‍ധനവിനനുസരിച്ച് ദുബൈയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. 2022ല്‍ ദുബൈയിലെ ജനസംഖ്യ 35 ലക്ഷമായിരുന്നു, 2040 ആകുമ്പോഴേക്ക് ഇത് 58 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 

കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച ബജറ്റില്‍ 46% തുക അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Dubai is building a new 8-lane bridge over Dubai Creek to improve connectivity between Deira and Bur Dubai. This infrastructure project aims to ease traffic congestion and enhance transportation efficiency in the area. The bridge will serve as a vital link, supporting Dubai's growing urban mobility needs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  8 days ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  8 days ago
No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  8 days ago
No Image

സ്‌നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ്; മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ 

Kerala
  •  8 days ago
No Image

സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

Saudi-arabia
  •  8 days ago
No Image

റൊണാൾഡോയുമല്ല മെസ്സിയുമല്ല! 18-കാരൻ ലാമിൻ യമാലിന്റെ ഫുട്ബോൾ ഐഡൽ ആരാണെന്ന് അറിയാമോ? വൈറലായി പുതിയ വെളിപ്പെടുത്തൽ

Football
  •  8 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരും; ജന്തര്‍ മന്തറില്‍ രാപകല്‍ പ്രതിഷേധവുമായി സി.ജെ.പി

National
  •  8 days ago
No Image

'ആലപ്പുഴയില്‍ രണ്ട് മെഡിക്കല്‍ കോളജ് എന്തിന്': വണ്ടാനം മെഡിക്കല്‍ കോളേജ് നവീകരിക്കുകയാണ് വേണ്ടത്; ജി. സുധാകരന്‍

Kerala
  •  8 days ago
No Image

കോഹ്‌ലിക്കും രോഹിതിനും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ; ലോക ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി ഓസീസ് ഇതിഹാസം!

Cricket
  •  8 days ago
No Image

ഇതിഹാസങ്ങൾക്കും മുകളിൽ ഇനി ആ ഒരു പേര് മാത്രം; ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡിലേക്ക് ലയണൽ മെസി

Cricket
  •  8 days ago