HOME
DETAILS

കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം

  
Web Desk
April 13, 2025 | 1:53 PM

TN Governor RN Ravi Urges Students to Chant Jai Shri Ram Sparks Widespread Protests

ചെന്നൈ: മധുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആഹ്വാനം ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വിവാദത്തില്‍.

കോളേജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന രവി വിദ്യാര്‍ത്ഥികളോടുള്ള തന്റെ പ്രസംഗം അവസാനിപ്പിക്കവെ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗവര്‍ണറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജെഎംഎച്ച് ഹസ്സന്‍ മൗലാന പറഞ്ഞു.  അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍എന്‍ രവി വഹിക്കുന്ന ഭരണഘടനാ പദവിക്ക് യോജിച്ചതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നാണ് ഗവര്‍ണര്‍ വഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒരു മതനേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രചാരകനായി മാറിയിരിക്കുന്നു,' വേലച്ചേരി എംഎല്‍എയായ ഹസന്‍ പറഞ്ഞു.

'തമിഴ്‌നാട് ഗവര്‍ണര്‍ ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം ഒരു ആര്‍എസ്എസ് നേതാവിപ്പോലെ പെരുമാറുകയും അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്, അതിനാല്‍ അദ്ദേഹം നിഷ്പക്ഷത പാലിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിന് സുപ്രീം കോടതി രവിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേസമയം, ശനിയാഴ്ച മധുരയിലെ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിന്റെ മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

'സര്‍ക്കാരിലെ ഉന്നത പദവി വഹിക്കുന്ന ഒരു വ്യക്തി സ്ത്രീകളോട് അശ്ലീലവും പരിഹാസപരവും നിന്ദ്യവുമായ ഭാഷ ഉപയോഗിക്കുന്നത് അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം പെരുമാറ്റം ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ലെന്ന് മാത്രമല്ല, അത് തികച്ചും അസ്വീകാര്യവും ലജ്ജാകരവുമാണ്,' ഗവര്‍ണര്‍ പറഞ്ഞു.

Tamil Nadu Governor RN Ravi's call for college students to chant 'Jai Shri Ram' triggers political backlash and student protests across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  11 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  11 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  11 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  11 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  11 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  11 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  11 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  11 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  11 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  11 days ago