HOME
DETAILS

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

  
April 21, 2025 | 9:55 AM

Kerala CM Pinarayi Vijayan Condoles the Demise of Pope Francis

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി കുറിച്ചു. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്നും, പലസ്തീന്‍ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട്  ചേര്‍ന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായിയെന്നും അദ്ദേഹം അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട്  ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും  അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട്  ചേർന്നു നിന്നതിലൂടെ അദ്ദേഹം  വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട്  ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും  അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.

Kerala Chief Minister Pinarayi Vijayan expressed deep sorrow over the passing of Pope Francis, describing him as a beacon of humanity and global peace. In a heartfelt Facebook post, Vijayan praised the Pope's selfless dedication to spreading messages of love and harmony, calling him an exemplary figure who devoted both his personal and spiritual life to noble causes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  2 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  2 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  2 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  2 days ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  2 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  2 days ago
No Image

ഇസ്റാഈൽ ജയിലുകളിൽ വ്യവസ്ഥാപിത പീഡനമെന്ന് തുർക്കി; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  2 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  2 days ago