HOME
DETAILS

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

  
April 21, 2025 | 3:08 PM

IndiGo Launches BahrainKochi Direct Flight Service Easing Travel for Malayali Expats

മനാമ: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്ക് ആരംഭിക്കുന്ന ഇന്‍ഡിഗോയുടെ സര്‍വീസ് മലയാളി പ്രവാസികള്‍ക്ക് ആശ്വാസമാകും. മറ്റു വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി മലയാളികള്‍ നോക്കിക്കാണുന്നത്.

ജൂണ്‍ 15ന് ആരംഭിക്കുന്ന സര്‍വീസ് സെപ്റ്റംബര്‍ 20 വരെ ദിവസവും രാത്രി 10:20ന് ബഹ്‌റൈന്‍ കൊച്ചി റൂട്ടിലും വൈകീട്ട് 7:30ന് കൊച്ചി ബഹ്‌റൈന്‍ റൂട്ടിലും സര്‍വീസ് ഉണ്ടായിരിക്കും. 

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സ്‌കൂള്‍ അഴധിക്കാലത്തും വലിയപെരുന്നാള്‍ സീസണിലെയും യാത്രാസമയങ്ങളില്‍ ഇന്‍ഡിഗോയുടെ സര്‍വീസ് ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്. കണക്ഷന്‍ സര്‍വീസിനെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടിന് ഇതോടെ വലിയ തോതില്‍ അറുതിവരുമന്നാണ് ബഹറൈനിലെ പ്രവാസി മലയാളികള്‍ കരുതുന്നത്. 

ഗള്‍ഫ് എയര്‍ കോഴിക്കോട്ടേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയതോടെ പ്രവാസികള്‍ ബുദ്ധിമുട്ടിലായിരുന്നു. ഈ മാസം ഒന്നു മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ചുമുള്ള ബുധന്‍, ചൊവ്വ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിച്ചുരുക്കിയിരുന്നു.

എയര്‍ ഇന്ത്യയുടെ നടപടി മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും പ്രവാസികള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ എയര്‍ ഗള്‍ഫിന്റെ നടപടി പ്രതികൂലമായി ബാധിക്കുക മലബാര്‍ മേഖലയിലെ പ്രവാസികളെയാണ്.

IndiGo Airlines has launched a direct flight service between Bahrain and Kochi, bringing great relief to Malayali expatriates. The new route enhances travel convenience, reduces transit time, and strengthens connectivity between the Gulf and Kerala. The move is expected to benefit thousands of Keralites living and working in Bahrain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പങ്കാളിത്ത കരാറിൽ ' ഒപ്പിട്ടില്ലെങ്കിൽ പരീക്ഷാഫലം തടഞ്ഞുവയ്ക്കും; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്കൂളുകൾ

uae
  •  3 days ago
No Image

കൂട്ടബലാത്സംഗ പരാതി നൽകാൻ പൊലിസ് സ്റ്റേഷനിലെത്തിയ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തു, 50,000 രൂപയും തട്ടി; രണ്ട് എസ്.ഐമാർക്ക് സസ്പെൻഷൻ

crime
  •  3 days ago
No Image

ദുബൈ എയർഷോ; സന്ദർശകർക്ക് സർപ്രൈസുമായി GDRFA

uae
  •  3 days ago
No Image

'22 വർഷം രാജ്യത്തിനായി കളിച്ച വേറെ ആരുണ്ട്?': റൊണാൾഡോ വിമർശനത്തിന് പോർച്ചുഗൽ കോച്ച് മാർട്ടിനെസിൻ്റെ തീപ്പൊരി മറുപടി

Football
  •  3 days ago
No Image

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള: എടിഎമ്മിൽ നിറയ്ക്കാനുള്ള ഏഴ് കോടി രൂപ കവർന്നത് നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച്

National
  •  3 days ago
No Image

അധോലോക കുറ്റവാളി അൻമോൽ ബിഷ്‌ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്‌റ്റ് രേഖപ്പെടുത്തി

crime
  •  3 days ago
No Image

രാജ്യതലസ്ഥാനം വീണ്ടും അതിരൂക്ഷമായ വായു മലിനീകരണ പിടിയിൽ; നിയന്ത്രണങ്ങൾ തുടരും

National
  •  3 days ago
No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  3 days ago
No Image

ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Kerala
  •  3 days ago
No Image

'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട് 

Kerala
  •  3 days ago