HOME
DETAILS

9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല

  
April 22, 2025 | 4:24 PM

This is the first time in 9 years The ball fell on zero despite coming out at the seventh over

ഏകാന: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിലും നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷബ് പന്ത്. മത്സരത്തിൽ രണ്ട് പന്തിൽ റൺസ് ഒന്നും നേടാതെയാണ് പന്ത് മടങ്ങിയത്. ഇത്തവണ താരം ഏഴാം നമ്പറിൽ ആയിരുന്നു കളത്തിൽ ഇറങ്ങിയത്. സ്ഥാനം മാറിയിട്ടും പന്ത് നിരാശപ്പെടുത്തുകയായിരുന്നു.

ഐപിഎല്ലിൽ ഇത് മൂന്നാം തവണയാണ് പന്ത് ഏഴാം നമ്പറിൽ ഇറങ്ങുന്നത്. 2016 സീസണിൽ പഞ്ചാബ്, കൊൽക്കത്ത എന്നീ ടീമുകൾക്കെതിരെയായിരുന്നു പന്ത് ഏഴാം നമ്പറിൽ ഇറങ്ങിയിരുന്നത്. രണ്ട് മത്സരങ്ങളിലും നാല് റൺസായിരുന്നു താരം നേടിയിരുന്നത്. മെഗാ ലേലത്തിൽ 27 കൊടിക്കായിരുന്നു ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയിരുന്നത്. ഇത്ര വലിയ തുക നൽകി പന്തിനെ സ്വന്തമാക്കിയിട്ടും മോശം പ്രകടനം നടത്തുന്ന പന്തിന്റെ പ്രകടനങ്ങളിൽ ആരാധകരും നിരാശയിലാണ്. 

ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ 159 റൺസ് നേടിയത്. എയ്ഡൻ മർക്രം അർദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. 33 പന്തിൽ രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 52 റൺസാണ് താരം നേടിയത്. മത്സരത്തിൽ മിച്ചൽ മാർഷ് 36 പന്തിൽ 45 റൺസും നേടി. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

ഡൽഹിയുടെ ബൗളിങ്ങിൽ മുകേഷ് കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. നാല് ഓവറിൽ 33 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ദുഷ്മന്ത ചമീര, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും നേടി. 

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ 

അഭിഷേക് പോറെൽ, കരുണ് നായർ, കെഎൽ രാഹുൽ(വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ. 

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലെയിങ് ഇലവൻ 

എയ്ഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), അബ്ദുൾ സമദ്, ഡേവിഡ് മില്ലർ, ഷാർദുൽ താക്കൂർ, ദിഗ്വേഷ് സിംഗ് റാത്തി, രവി ബിഷ്‌ണോയ്, അവേശ് ഖാൻ, പ്രിൻസ് യാദവ്. 

 

This is the first time in 9 years The ball fell on zero despite coming out at the seventh over



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു; അക്കൗണ്ടിലൂടെ 29 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ; പ്രതി അറസ്റ്റിൽ

crime
  •  7 days ago
No Image

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവറെ മർദ്ദിച്ചു, വാഹനം തകർത്തു; പ്രതികൾ ഒളിവിൽ

Kerala
  •  7 days ago
No Image

12 വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ 2019 മുതൽ പീഡനം തുടരുന്നുവെന്ന് കുട്ടിയുടെ മൊഴി

crime
  •  7 days ago
No Image

'ചിലപ്പോൾ അഭിനിവേശം എന്നെ കീഴടക്കും' എൽ ക്ലാസിക്കോയിലെ അതിരുകടന്ന ദേഷ്യ പ്രകടനത്തിന് ക്ഷമാപണവുമായി വിനീഷ്യസ് ജൂനിയർ

Football
  •  7 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

Kerala
  •  7 days ago
No Image

ട്രംപിനെ അവഗണിച്ച് 'തടയാൻ കഴിയാത്ത' ആണവ ചാലക ഡ്രോൺ പരീക്ഷിച്ച് റഷ്യ; പുടിൻ്റെ ആണവ പ്രഖ്യാപനം

International
  •  7 days ago
No Image

മാസപ്പടി കേസ്: ഹൈക്കോടതി ജഡ്ജി പിന്മാറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  7 days ago
No Image

ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം; മയക്കുമരുന്നിനെതിരെ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  7 days ago
No Image

കൂട്ടുകാരിയുടെ വീട്ടിൽക്കയറി 2 ലക്ഷവും ഫോണും കവർന്നു; വനിതാ ഡിഎസ്പി സിസിടിവിയിൽ കുടുങ്ങി, ഒളിവിൽ

crime
  •  7 days ago
No Image

സഊദി നിർമ്മിച്ച ചീസിന്റെയും, രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിന്റെയും ഉപയോ​ഗത്തിനെതിരെ മുന്നറിയിപ്പുമായി ഒമാൻ

latest
  •  7 days ago