HOME
DETAILS

ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

  
April 26, 2025 | 2:42 AM

IED Blast in Balochistan 10 Pakistani Paramilitary Soldiers Killed Baloch Liberation Army Claims Responsibility

 

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന റിമോട്ട് കൺട്രോൾ ഐഇഡി ആക്രമണത്തിൽ 10 പാകിസ്താൻ അർദ്ധസൈനികർ കൊല്ലപ്പെട്ടു. ക്വെറ്റയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മാർഗറ്റ് ചൗക്കിയിൽ സുരക്ഷാ വാഹനത്തിന് നേരെ നടന്ന ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാകിസ്താൻ സൈന്യത്തിനെതിരെ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണത്തിൽ സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, സിപോയ് ഖലീൽ, സിപോയ് സാഹിദ്, സിപോയ് ഖുറം സലീം തുടങ്ങിയവർ കൊല്ലപ്പെട്ടതായി ബിഎൽഎ അറിയിച്ചു. അധിനിവേശ ശത്രുസൈന്യത്തിനെതിരായ ഞങ്ങളുടെ പോരാട്ടം തുടരും," ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിൽ അക്രമസംഭവങ്ങൾ വർധിച്ചിട്ടുണ്ട്. മേഖലയിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ആരോപിച്ച് വിഘടനവാദ ഗ്രൂപ്പുകൾ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ പോരാട്ടം ശക്തമാക്കിയതാണ് അക്രമം വർധിക്കാൻ കാരണം.

കഴിഞ്ഞ ദിവസം ബലൂചിസ്ഥാനിലെ കലാട്ടിൽ വാഹനത്തിന് നേരെ ബോംബ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച മാസുങ് ജില്ലയിലെ തീരി പ്രദേശത്ത് പോളിയോ വാക്സിനേഷൻ സംഘത്തിന് കാവൽ നിന്ന രണ്ട് ലെവീസ് ഉദ്യോഗസ്ഥരെ മുഖംമൂടി ധരിച്ച തോക്കുധാരികൾ വെടിവെച്ച് കൊന്നു. മാർച്ചിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ അകലെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാളം തെറ്റിച്ച് തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. 2019ൽ അമേരിക്ക ബിഎൽഎയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ബലൂചിസ്ഥാനിലെ അക്രമസംഭവങ്ങൾ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ഉയർത്തിക്കാട്ടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  18 hours ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  18 hours ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  19 hours ago
No Image

ക്രിസ്മസ് പരീക്ഷയിൽ മാറ്റം: നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പരീക്ഷ ജനുവരി അഞ്ചിന്

latest
  •  19 hours ago
No Image

ചരിത്രനേട്ടവുമായി സഞ്ജു സാംസൺ; അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ക്ലബ്ബിൽ

Cricket
  •  19 hours ago
No Image

കാലിത്തീറ്റയ്ക്കെന്ന പേരിൽ പൂത്ത ബ്രഡും റസ്‌ക്കും ശേഖരിക്കും; ഉണ്ടാക്കുന്നത് കട്ലറ്റ്; ഷെറിൻ ഫുഡ്‌സ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

Kerala
  •  20 hours ago
No Image

ബെംഗളൂരുവിൽ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനർ; ഞെട്ടിക്കുന്ന വീഡിയോ

National
  •  20 hours ago
No Image

പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച: വീട്ടമ്മ പിടിയിൽ

Kerala
  •  20 hours ago
No Image

പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് മുപ്പതോളം യാത്രക്കാർ; ആർ‌ക്കും പരുക്കുകളില്ല

Kerala
  •  20 hours ago
No Image

പരുക്കേറ്റ ഗില്ലിന് പകരം സഞ്ജു ടീമിൽ; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിം​ഗ് തിരഞ്ഞെടുത്തു

Cricket
  •  20 hours ago