ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു
കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ (93) അന്തരിച്ചു. പൊന്നാനി സ്വദേശിയാണ്. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്ന എംജിഎസ് കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ്. അദ്ദേഹത്തിന് വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ചരിത്രരംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ചേരരാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം നടത്തിയ എംജിഎസ് അതിനു ശേഷം പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകവും എഴുതിയിരുന്നു. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം.
കേരള ചരിത്ര ഗവേഷണത്തില്‍ മികവും തെളിയിച്ചു. ഒട്ടേറെ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രെഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു മുറ്റയില്‍ ഗോവിന്ദ മേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസിന്റെ ജനനം. ധനശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
1954ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ചരിത്രാധ്യാപകനായും 1964 മുതല്‍ കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും 1968 മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ചരിത്രവിഭാഗം അധ്യാപകനായി. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു. ജാലകങ്ങള്‍ എന്ന പേരില്‍ എം.ജി.എസിന്റെ ആത്മകഥ 2018ല്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചു. ഭാര്യ: പ്രേമലത. മക്കള്‍ : വിജയകുമാര്‍, വിനയാ മനോജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."