
ഇന്ത്യാ- പാക് സംഘര്‍ഷം ഗള്‍ഫ് വിമാന സര്‍വിസുകളെ ബാധിച്ചു, നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു; യാത്രയ്ക്ക് മുമ്പ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ നിര്‍ദേശം

ദുബൈ/ദോഹ: ഇന്ത്യാ- പാക് സംഘര്‍ഷാവസ്ഥ ഗള്‍ഫ് സെക്ടറിലെ വിമാന സര്‍വിസുകളെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയും ചെയ്തു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പായി യാത്രക്കാര്‍ വിമാനത്തിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യണമെന്ന് കമ്പനികള്‍ നിര്‍ദേശം നല്‍കി. പ്രധാനമായും യുഎഇയിലേക്കും തിരിച്ചുമുള്ള സര്‍വിസുകളെയാണ് ബാധിച്ചത്.
ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ലൈദുബായും വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പ്രകാരം കാലതാമസവും റദ്ദാക്കലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ വിമാനങ്ങള്‍
• Multan (MUX): FZ 340
• Lahore (LHE): EK 623, AC 7617, FZ 360
• Sialkot (SKT): EK 619, FZ 338
• Karachi (KHI): FZ 332
• Faisalabad (LYP): FZ 356
• Islamabad (ISB): FZ 354
വൈകിയ വിമാനങ്ങള്‍
• Lahore (LHE): PA 416, EK 625, AC 7579
• Sialkot (SKT): PK 179
• Islamabad (ISB): PA 210, EK 613, AC 7571
• Multan (MUX): FZ 326
• New Delhi (DEL): EK 513
• Peshawar (PEW): EK 637
അബുദാബി വിമാനങ്ങള്‍
വ്യോമമേഖലയിലെ പ്രവര്‍ത്തനങ്ങളെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടര്‍ന്നും തടസ്സപ്പെടുത്തുന്നതിനാല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.
റദ്ദാക്കിയ വിമാനങ്ങള്‍:
Etihad Airways (EY297) – Karachi
Pakistan International Airlines (PK264) – Lahore
Air Arabia Abu Dhabi (3L335) – Multan
ഖത്തര്‍ എയര്‍വേയ്‌സ് പാക് സര്‍വിസ് നിര്‍ത്തിവച്ചു
പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സ് പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍ലൈന്‍ വീണ്ടും സ്ഥിരീകരിച്ചു.
യാത്രക്കാര്‍ qatarairways.com സന്ദര്‍ശിക്കുകയോ +974 4144 5555 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്ത് പുതിയ അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, ബ്രിട്ടീഷ് എയര്‍വേയ്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ വിമാനക്കമ്പനികള്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ നേരത്തെ തന്നെ അവരുടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു.
ഇന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഫ്‌ലൈദുബായ് അറിയിച്ചു. കറാച്ചിയിലെ ജിന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (KHI) ഒഴികെയുള്ള പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഫ്‌ലൈദുബായുടെ ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് ഞങ്ങളുടെ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ഭേദഗതി ചെയ്യുകയും ചെയ്യും- എയര്‍ലൈന്‍ വക്താവ് പറഞ്ഞു. യാത്രക്കാര്‍ അവരുടെ റീബുക്കിംഗ് അല്ലെങ്കില്‍ റീഫണ്ട് ഓപ്ഷനുകള്‍ക്കായി ദുബായിലെ (+971) 600 54 44 45 എന്ന ഫ്‌ലൈദുബായ് കോണ്‍ടാക്റ്റ് നമ്പറിലോ, ഫ്‌ലൈദുബായ് ട്രാവല്‍ ഷോപ്പുമായോ അല്ലെങ്കില്‍ അവരുടെ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുന്നു- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
യുഎഇ ആസ്ഥാനമായ മറ്റ് വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നിവരുടെ സര്‍വിസകളെയും ബാധിച്ചിട്ടുണ്ട്.
ദുബൈയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള കുറഞ്ഞത് മൂന്ന് എമിറേറ്റ്‌സ് വിമാനങ്ങളെങ്കിലും ഇന്ന് റദ്ദാക്കി. DXB ടെര്‍മിനല്‍ 3 ല്‍ നിന്ന് പുലര്‍ച്ചെ 3.10 ന് പുറപ്പെടേണ്ടിയിരുന്ന EK 624, പെഷവാറിലേക്കും ഇസ്ലാമാബാദിലേക്കും യഥാക്രമം EK 636, EK 612 വിമാനങ്ങളും റദ്ദാക്കി. ഇസ്ലാമാബാദില്‍ നിന്ന് ദുബൈയിലേക്ക് പോകേണ്ട പാകിസ്ഥാന്‍ എയര്‍ലൈന്‍ / എയര്‍ബ്ലൂ (PA 210) റദ്ദാക്കി.
ചില എമിറേറ്റ്‌സ് വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. ഇസ്ലാമാബാദില്‍ നിന്നുള്ള EK 619 വിമാനം ആറ് മണിക്കൂറും EK 623 അഞ്ച് മണിക്കൂറും വൈകി. മറ്റൊരു PIA വിമാനമായ PA 416 പന്ത്രണ്ട് മണിക്കൂര്‍ ആണ് വൈകിയത്.
Some airports shut, flights cancelled amid India-Pakistan war situation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• 18 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 18 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Kerala
• 19 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 20 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 20 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 20 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 21 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• 21 hours ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• 21 hours ago
ഓപറേഷന്‍ സിന്ദൂര്‍: ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• 21 hours ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• 21 hours ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• a day ago
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം
International
• a day ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• a day ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• a day ago
ബാപ്കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
bahrain
• a day ago
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന
Kuwait
• a day ago
അവനാണ് ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി
Cricket
• a day ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• a day ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• a day ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്
National
• a day ago